ആറ്റുകാൽ പൊങ്കാല; സുരക്ഷാ നിർദേശങ്ങൾ പുറത്തിറക്കി കേരള പൊലീസ്

നാളെ നടക്കാനിരിക്കുന്ന ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് സുരക്ഷാ നിർദേശങ്ങൾ പുറത്തിറക്കി കേരള പൊലീസ്. ഭക്തജനങ്ങൾ മുഖാമുഖമായി നിൽക്കുന്ന നിലയിൽ അടുപ്പുകൾ ക്രമികരിക്കണമെന്ന് നിർദേശത്തിൽ പറയുന്നു. പൊലീസ് / ഫയർ ഫോഴ്‌സ് വാഹനങ്ങൾ, ആംബുലൻസ് എന്നിവയുടെ സുഗമമായ യാത്ര ഉറപ്പുവരുത്തുന്നതിനായുള്ള സ്‌ഥലം ഒഴിവാക്കി മാത്രം അടുപ്പ് കത്തിക്കണമെന്നും നിർദേശമുണ്ട്.

Read more

സുരക്ഷാ നിർദേശങ്ങൾ

  • ഭക്തജനങ്ങൾ മുഖാമുഖമായി നിൽക്കുന്ന നിലയിൽ അടുപ്പുകൾ ക്രമികരിക്കുക.
  • പൊലീസ് / ഫയർ ഫോഴ്‌സ് വാഹനങ്ങൾ, ആംബുലൻസ് എന്നിവയുടെ സുഗമമായ യാത്ര ഉറപ്പുവരുത്തുന്നതിനായുള്ള സ്‌ഥലം ഒഴിവാക്കി മാത്രം അടുപ്പ് കത്തിക്കുക.
  • പെട്രോൾ പമ്പുകൾ, ട്രാൻസ് ഫോർമറുകൾ എന്നിവയ്ക്ക് സമീപം അടുപ്പ് കത്തിക്കരുത്.
  • വസ്ത്രത്തിൻറെ തുമ്പ് അലക്ഷ്യമായി നിണ്ടുകിടക്കുന്നത് ഒഴിവാക്കുക.
  • അടുപ്പ് കത്തിക്കുന്നതിന് മണ്ണെണ്ണയോ മറ്റ് ദ്രവ ഇന്ധനങ്ങളോ ഉപയോഗിക്കാതിരിക്കുക.
  • പെർഫ്യൂം ബോട്ടിലുകൾ, സാനിറ്റൈസറുകൾ എന്നിവ കൈവശം സൂക്ഷിക്കാതിരിക്കുക.
  • കുട്ടികളെ പൊങ്കാല അടുപ്പിന് സമീപം നിൽക്കുന്നതിന് അനുവദിക്കാതിരിക്കുക.
  • അത്യാവശ്യമുണ്ടായാൽ തി അണയ്ക്കുന്നതിന് സമീപത്തായി കുറച്ച് വെള്ളം കരുതുക.
  • പൊങ്കാലയ്ക്ക് ശേഷം അടുപ്പ് പൂർണമായി അണഞ്ഞ ശേഷം മാത്രം സ്‌ഥാനം വിട്ട് പോകുക.
  • അനുവദിച്ചിട്ടുള്ള പാർക്കിംഗ് ഏരിയയിൽ മാത്രം വാഹനങ്ങൾ പാർക്ക് ചെയ്യുക.
  • അടിയന്തിര സാഹചര്യങ്ങളിൽ 112ൽ ബന്ധപ്പെടുക.
  • May be an image of text that says "EMERGENCY NUMBER 112 ആറ്റുകാൽ പൊങ്കാല സുരക്ഷാ നിർദേശങ്ങൾ ይሐርይ taheln ഭക്തജനങ്ങൾ മുഖാമുഖമായി നിൽക്കുന്ന നിലയിൽ അടുപ്പുകൾ ക്രമികരിക്കുക. ക്രമി പൊലീസ്/ ഫയർ ഫോഴ്‌സ് വാഹനങ്ങൾ, ആംബുലൻസ് എന്നിവയുടെ സുഗമമായ യാത്ര ഉറപ്പുവരുത്തുന്നതിനായുള്ള സ്‌ഥലം ഒഴിവാക്കി മാത്രം അടുപ്പ് കത്തിക്കുക. പെട്രാൾ പമ്പുകൾ, ട്രാൻസ് ഫോർമന്ുകൾ എന്നിവയ്ക്ക് സമിപം അടുപ്പ് കത്തിക്കരുത് വസ്‌ത്രത്തിൻ്റെ തുമ്പ് അലക്ഷ്യമായി നിണ്ടുകിടക്കുന്നത് ഒഴിവാക്കുക. അടുപ്പ് കത്തിക്കുന്നതിന് മണ്ണെണ്ണയോ മറ്റ് ദ്രവ ഇന്ധനങ്ങളോ ഉപയോഗിക്കാതിരിക്കുക. പെർഫ്യും ബോോട്ടിലുകൾ, സാനിറ്റെസറുകൾ എന്നിവ കൈവശം സൂക്ഷിക്കാതിരിക്കുക. കുട്ടിം് കുട്ടികളെ പൊങ്കാല അടുപ്പിന് സമിക നിൽക്കുന്നതിന് അന്നുവദിക്കാതിരിക്കുക. അത്യാവശ്യമുണ്ടായാൽ തീ അണയ്ക്കുന്നതിന് സമീപത്തായി കുറച്ച് വെള്ളം കരുതുക. പൊങ്കാലയ്ക്ക് ശേഷം അടൂപ്പ് പൂർണമായി അണഞ്ഞ ശേഷം മാത്രം സ്ഥാനം വിട്ട് ചോകുക. അന്ുവദിച്ചിട്ടുള്ള പാർക്കിംഗ് ഏരിയയിൽ മാത്രം വാഹനങ്ങൾ പാർക്ക് ചെയ്യുക. അടിയന്തിര സാഹചര്യങ്ങളിൽ 12ማ ബന്ധപ്പെടുക. f00R0d0o KERALA POLICE"