എൽഡിഎഫ് കൺവീനിയർ സ്ഥാനത്ത് നിന്നും പുറത്താക്കലിന് പിന്നാലെ ആത്മകഥ പുറത്തിറക്കാനൊരുങ്ങി ഇപി ജയരാജന്‍. എല്ലാ വിവാദങ്ങളും തുറന്നെഴുതുമെന്നും എഴുത്ത് അന്തിമ ഘട്ടത്തിലാണെന്നും ഇപി ജയരാജൻ പറഞ്ഞു. ഒരു ഘട്ടം കഴിയുമ്പോൾ എല്ലാം പറയാമെന്ന് ഇപി വ്യക്തമാക്കി. അതേസമയം ആത്മകഥയോടെ ഇപി തന്റെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുമോ എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ നിരീക്ഷകര്‍.