ലോക ഫുട്ബോളിൽ ലയണൽ മെസി എന്ന ഇതിഹാസം കൈവരിച്ച റെക്കോഡുകളും പുരസ്കാരങ്ങളും മറികടക്കുക എന്നത് ഏറ്റവും ബുദ്ധിമുട്ടേറിയ സംഭവമായി തീർന്നിരിക്കുകയാണ്. ഫുട്ബാളിന്റെ അവസാന ഘട്ടത്തിലൂടെ സഞ്ചരിക്കുന്ന ഏതൊരു വ്യക്തിയും ചിലപ്പോൾ ഫോം ഔട്ട് ആയിരിക്കും അല്ലെങ്കിൽ അധികം മത്സരങ്ങൾ ഒന്നും കളിക്കാറില്ലായിരിക്കും. എന്നാൽ മെസിയുടെ കാര്യം നേരെ തിരിച്ചാണ്.
നിലവിൽ യുവ താരങ്ങൾക്ക് മോശമായ സമയം കൊടുക്കുന്നതാണ് അദ്ദേഹത്തിന്റെ വിനോദം. അമേരിക്കൻ ലീഗിലും തകർപ്പൻ പ്രകടനമാണ് മെസി നടത്തി വരുന്നത്. ഇന്റർ മിയാമിയുടെ ചരിത്രത്തിലെ തന്നെ ആദ്യ എംഎൽഎസ് ഷീൽഡ് നേടി കൊടുത്ത താരമാണ് ലയണൽ മെസി. ഇപ്പോഴിതാ വിരമിക്കൽ സൂച നൽകി മെസി ഇപ്പോൾ സംസാരിച്ചിരിക്കുകയാണ്.
ലയണൽ മെസി പറയുന്നത് ഇങ്ങനെ:
” ഇന്റർ മിയാമി തന്നെയാണ് എന്റെ അവസാനത്തെ ക്ലബ്. എന്റെ ജീവ വായു ആണ് ഫുട്ബോൾ. അതിൽ നിന്ന് വിട്ടു നിൽക്കാൻ എനിക്ക് കുറച്ച് ബുദ്ധിമുട്ടുണ്ട്. പക്ഷെ ഇന്റർ മിയാമിയിൽ ഞാൻ അവിടുത്തെ അന്തരീക്ഷം ആസ്വദിക്കുകയാണ്. ഞാനാണ് ഏറ്റവും വലിയ ഭാഗ്യവാൻ, കാരണം എനിക്ക് നല്ല മികച്ച സഹതാരങ്ങളെയും, ഒരുപാട് നല്ല സുഹൃത്തുക്കളെയും ലഭിച്ചു”
ലയണൽ മെസി തുടർന്നു:
Read more
” എനിക്ക് ഏറ്റവും സങ്കടകരമായ കാര്യമാണ് വിരമിക്കൽ പ്രഖ്യാപനം. നിലവിലെ മത്സരങ്ങൾ ഞാൻ ആസ്വദിക്കുകയാണ്. എന്ന് വെച്ച് ഞാൻ ഉടനെ വിരമിക്കാൻ പോകുന്നില്ല. അതിലേക്ക് ഞാൻ അടുക്കാറായി” ലയണൽ മെസി പറഞ്ഞു.