താമരശ്ശേരിയില്‍ ബൈക്ക് യാത്രക്കാരന്‍ കുഴിയില്‍ വീണ സംഭവം; എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ റിപ്പോര്‍ട്ട് തള്ളി മുഹമ്മദ് റിയാസ്

കോഴിക്കോട് താമരശ്ശേരിയില്‍ കലുങ്ക് നിര്‍മ്മാണത്തിന് എടുത്ത കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന് പരിക്കേറ്റ സംഭവത്തില്‍ എക്‌സിക്യൂട്ടീവ് എന്‍ജിനിയറുടെ റിപ്പോര്‍ട്ട് തള്ളി മന്ത്രി മുഹമ്മദ് റിയാസ്. സംഭവത്തില്‍ കരാറ് കമ്പനിക്ക് പിഴവുണ്ടായില്ല എന്നാണ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ റിപ്പോര്‍ട്ട് നല്‍കിയത്.

ചുങ്കം- മുക്കം റോഡ് നിര്‍മ്മാണത്തിനായി വെഴുപ്പൂര്‍ ബസ് സ്റ്റോപ്പിന് സമീപം എടുത്ത കുഴിയിലാണ് യാത്രക്കാരന്‍ വീണത്. സംഭവത്തില്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ റിപ്പോര്‍ട്ട് തള്ളിയ മന്ത്രി ഇതേ കുറിച്ച് വിശദമായി അന്വേഷിക്കാന്‍ കെഎസ്ടിപി പ്രോജക്ട്റ്റ് ഡയറക്ടര്‍ക്ക് ഉത്തരവ് നല്‍കി. എത്രയും പെട്ടെന്ന് തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടു.

Read more

കുഴിയെടുത്തിരുന്ന ഭാഗത്ത് മുന്നറിയിപ്പ് ബോര്‍ഡുകളോ, റിഫ്‌ളക്ടറുകളോ സ്ഥാപിച്ചിട്ടുണ്ടായില്ല. സംഭവത്തില്‍ റസാഖിന്‍രെ കുടുംബം പൊലീസില്‍ പരാതി നല്‍കും. ഒരു റിബ്ബണ്‍ മാത്രമാണ് കെട്ടിയിട്ടുണ്ടായിരുന്നത്. ഉണ്ണികുളം എകരൂല്‍ സ്വദേശി അബ്ദുല്‍ റസാഖിനാണ് പരിക്കേറ്റത്. ഇയാളുടെ തുടയെല്ലിന് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ റസാഖിനെ സ്വകാര്യ ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.