ബഫര്‍സോണ്‍ വിഷയത്തില്‍ ജനങ്ങളെ ആശങ്കയിലാക്കിയത് കെ. രാജു; വിമര്‍ശിച്ച് ഗണേഷ് കുമാര്‍

ബഫര്‍സോണ്‍ വിഷയത്തില്‍ ജനങ്ങളെ ആശങ്കയിലാക്കിയത് മുന്‍മന്ത്രി കെ രാജുവാണെന്ന് കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എ. ബഫര്‍ സോണില്‍ കെ. രാജു 2019ല്‍ ഇറക്കിയ ഉത്തരവാണ് പ്രശ്നമെന്നും കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു.

ബഫര്‍സോണ്‍ വിഷയത്തില്‍ കേരളം സുപ്രീംകോടതിയെ സമീപിക്കുമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സംസ്ഥാനങ്ങള്‍ക്ക് നിയമ നടപടികളുമായി മുന്നോട്ട് പോകാമെന്ന് കേന്ദ്രം അറിയിച്ചു. കേരളത്തിന്റെ ആവശ്യത്തെ കേന്ദ്രം സ്വാഗതം ചെയ്തെന്നും ശശീന്ദ്രന്‍ പറഞ്ഞു.

Read more

ആഗസ്റ്റ് 12ന് കേന്ദ്ര പരിസ്ഥിതി മന്ത്രി കേരളത്തില്‍ വരുന്നുണ്ടെന്നും ശശീന്ദ്രന്‍ പറഞ്ഞു. ഒരു കിലോമീറ്റര്‍ പരിധി ഉത്തരവ് മറികടക്കാന്‍ കേന്ദ്രം നിയമനിര്‍മ്മാണം നടത്തണമെന്നാണ് കേരളം കേന്ദ്രത്തോട് പ്രധാനമായും ആവശ്യപ്പെട്ടത്. 2020ല്‍ ജനവാസ മേഖലകളെ ഒഴിവാക്കി മാത്രം ബഫര്‍ സോണ്‍ എന്ന നിലപാട് കേരളം കേന്ദ്രത്തെ രേഖാമൂലം അറിയിച്ചിട്ടുള്ളതാണ്.