ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയം, ചെപ്പോക്ക് എന്ന പേരിലാണ് അറിയപ്പെടുന്നത് . കഴിഞ്ഞ ദിവസം സ്റ്റേഡിയം ചെന്നൈ സൂപ്പർ കിംഗ്സും (സിഎസ്‌കെ) റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും (ആർസിബി) തമ്മിലുള്ള പോരാട്ടത്തിന് വേദിയായിരുന്നു. മത്സരത്തിൽ ആർസിബിയുടെ ജിതേഷ് ശർമ്മ പുറത്തായതിന് പിന്നാലെ ചെന്നൈ സൂപ്പർ കിങ്സിന്റെ ഡിജെ ആ സമയത്ത് വെച്ച പാട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം. മത്സരത്തിന് മുമ്പുള്ള ജിതേഷിന്റെ പ്രസ്താവനയുടെ ബാക്കി പത്രമായിട്ടാണ് ഡിജെ ആ സമയത്ത് വൈറലായ – ദോശ, ഇഡ്ഡലി, സാമ്പാർ, ചട്ണി ചട്ണി പാട്ട് സ്റ്റേഡിയത്തിൽ വെച്ചത്.
ആർസിബിയുടെ ഇന്നിംഗ്‌സിന്റെ 18-ാം ഓവറിലായിരുന്നു സംഭവം. വിക്കറ്റ് കീപ്പർ ബാറ്ററായ ശർമ്മ വെറും 6 പന്തിൽ നിന്ന് ഒരു ബൗണ്ടറിയും ഒരു സിക്‌സറും ഉൾപ്പെടെ 12 റൺസ് നേടി ആർസിബിയെ 196/7 എന്ന മികച്ച സ്‌കോറിലെത്തിക്കാൻ സഹായിച്ചു. എന്നിരുന്നാലും, സാം കറന്റെ വേഗത കുറഞ്ഞ പന്തിൽ ഉയർത്തിയടിക്കാൻ ശ്രമിച്ച താരത്തിന് പിഴച്ചു. ഷോട്ട് ഡീപ്പ് മിഡ് വിക്കറ്റിൽ രവീന്ദ്ര ജഡേജയുടെ കൈയിൽ ക്യാച്ചായി അവസാനിച്ചു. ശർമ്മ മൈതാനത്തിന് പുറത്തേക്ക് നടക്കുമ്പോൾ, ചെപ്പോക്ക് ഡിജെ ശബ്ദം കൂട്ടുകയും ഈ പാട്ട് വെക്കുകയും ചെയ്യുക ആയിരുന്നു.
മത്സരത്തിന് ദിവസങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ വൈറൽ ആർസിബി വീഡിയോയിൽ നിന്നാണ് ട്രോൾ വരാൻ കാരണം. ചെന്നൈയെക്കുറിച്ച് ചോദിച്ചപ്പോൾ ജിതേഷ് ഇങ്ങനെ പറഞ്ഞു “ദോശ, ഇഡ്‌ലി, സാമ്പാർ, ചട്ണി ചട്ണി” എന്ന് കളിയാക്കി പറഞ്ഞു. പല സിഎസ്‌കെ ആരാധകരും ഇത് ദക്ഷിണേന്ത്യൻ സംസ്കാരത്തെ പരിഹസിക്കുന്നതായും കളിയാക്കുന്നതായിട്ടും കണ്ടു. അതിന്റെ പിന്നാലെയാണ് പാട്ട് രൂപത്തിൽ ചെന്നൈ മറുപണി കൊടുത്തത്.
അതേസമയം മത്സരത്തിലേക്ക് വന്നാൽ ജയം ആർസിബിക്ക് ആയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ആർസിബി ഉയർത്തിയ 197 റൺ ലക്‌ഷ്യം പിന്തുടർന്ന ചെന്നൈ 146 റൺസിന് പുറത്തായി. ആർസിബി 50 റൺസിന്റെ തകർപ്പൻ ജയവും സ്വന്തമാക്കി.
😭😭😭😭😭wathaaaaa…
DJ un kunja kuduuuu pic.twitter.com/DSrE8dX7mV
— allenselva🇦🇷 ⭐️ ⭐️⭐️ (@allenselva24) March 28, 2025
Read more