കുർബാന തർക്കത്തിൽ സമവായവുമായി എറണാകുളം – അങ്കമാലി അതിരൂപത വിമത വിഭാഗം ; ക്രിസ്തുമസ് ദിനം എല്ലാ പള്ളികളിലും സിനഡ് കുർബാന

എറണാകുളം – അങ്കമാലി അതിരൂപത വിമത വിഭാഗം കുർബാന തർക്കത്തിൽ സമവായത്തിന്റെ വഴിയിലെത്തി. ക്രിസ്തുമസ് ദിനം എല്ലാ പള്ളികളിലും സിനഡ് കുർബാന നടത്തുവാനാണ് തീരുമാനം. അതിരൂപതാ സംരക്ഷണ സമിതിയാണ് ഈ തീരുമാനം അറിയിച്ചത്. ക്രിസ്തുമസ് ദിനത്തിൽ അതിരൂപതയിലെ എല്ലാ പളളികളും ഒരു കുർബാന സിനഡ് നിർദേശിച്ച രീതിയിലാകും.

വരും ദിവസങ്ങളിൽ ജനാഭിമുഖ കുർബാന തുടരും. മാർപ്പാപ്പയുടെ പ്രതിനിധിയുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ക്രിസ്തുമസ് ദിനം മുതൽ സിറോ മലബാർ സഭയിലെ എല്ലാ പളളികളിലും സിനഡ് കുർബാന ചൊല്ലണമെന്ന് മാർപ്പാപ്പ നേരിട്ട് നിർദേശിച്ചിരുന്നു. ഉത്തരവ് അവഗണിച്ചാൽ നടപടി നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പും ഉണ്ടായിരുന്നു.