ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം സര്‍ക്കാരിന്റെ ഔദാര്യം; ആശാ പ്രവര്‍ത്തകരുടെ സമരത്തില്‍ രൂക്ഷ വിമര്‍ശനവുമായി സിഐടിയു

ആശാ പ്രവര്‍ത്തകരുടെ സമരത്തില്‍ രൂക്ഷ വിമര്‍ശനവുമായി സിഐടിയു. ആശാവര്‍ക്കര്‍മാര്‍ക്ക് ലഭിക്കുന്ന ഓണറേറിയം സര്‍ക്കാരിന്റെ
ഔദാര്യമാണെന്ന് ആശാ വര്‍ക്കര്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി പിപി പ്രേമ പറഞ്ഞു. വേതനം നല്‍കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്നും പിപി പ്രേമ പറഞ്ഞു.

സമരം ചെയ്യേണ്ടത് സെക്രട്ടറിയേറ്റിനുമുന്നിലല്ലെന്നും കേന്ദ്ര സര്‍ക്കാരിനെതിരെയാണ് സമരം നടത്തേണ്ടതെന്നും പ്രേമ കൂട്ടിച്ചേര്‍ത്തു. അതേസമയം ആശാവര്‍ക്കര്‍മാര്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തിവരുന്ന സമരം രണ്ടാഴ്ചയോട് അടുക്കുന്നു. ഇതിനിടെ പലതവണ ആരോഗ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയിട്ടും ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടില്ല.

Read more

കഴിഞ്ഞദിവസം രണ്ടു മാസത്തെ ഓണറേറിയം ധനവകുപ്പ് അനുവദിച്ചിരുന്നു. എന്നാല്‍, പകുതിയോളം പേര്‍ക്കു മാത്രമാണ് തുക ലഭിച്ചത്. 7000 രൂപയായ ഓണറേറിയത്തില്‍ 500 മുതല്‍ 1000 രൂപ വരെ കുറഞ്ഞതായി ആശാ വര്‍ക്കര്‍മാര്‍ പറയുന്നു.