കോം ഇന്ത്യയുടെ നവീകരിച്ച വെബ് സൈറ്റ് പ്രകാശനം ചെയ്തു

കേരളത്തിലെ ആധികാരിക ഓൺലൈൻ മാധ്യമങ്ങളുടെ അപെക്സ് ബോഡിയായ കോൺഫെഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ (കോം ഇന്ത്യ) യുടെ നവീകരിച്ച വെബ് സൈറ്റ്    https://comindia.org/ പ്രകാശനം ചെയ്തു. തിരിവനന്തപുരം കോഡൽ സോപാനം ഇൻറ്റർ നേഷണൽ ഹോട്ടലിൽ നടന്ന ചടങ്ങിൽ മുതിർന്ന മാധ്യമ പ്രവർത്തകനും മുൻ ജനറൽ സെക്രട്ടറിയുമായ ഷാജൻ സ്കറിയ സ്വിച്ച് ഓൺ നിർവ്വഹിച്ചു. പ്രസിഡൻ്റ് സാജ് കുര്യൻ അധ്യക്ഷനായി.

Read more

ജനറൽ സെക്രട്ടറി കെകെ ശ്രീജിത് , ട്രഷറർ കെ ബിജിനു, കേരള മീഡിയ അക്കാദമി അംഗം വിൻസെൻ്റ് നെല്ലികുന്നേൽ, അജയ് മുത്താന, കിഷോർ, ഇസ്ഹാഖ് ഈശ്വര മംഗലം, സ്മിത അത്തോളി , ഗോപകുമാർ, പിആർ സരിൻ എന്നിവർ സംസാരിച്ചു. നെക്സ്റ്റ്ലൈൻ സോഫ്റ്റ് വെയർ കമ്പനി ഡിസൈൻ ചെയ്ത വെബ്സൈറ്റ് പ്രെമെൻറ്റോ ടെക്നോളജീസാണ് ഹോസ്റ്റ് ചെയ്യുന്നത്.