സ്വർണക്കടത്തിലെ വിവാദ വനിതയുടെ സർട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട പരാതി പൊലീസ് അന്വേഷിക്കും എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓൺലൈൻ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
“സ്വർണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണം എൻ.ഐ.എ നടത്തുന്നുണ്ട്. മറ്റൊരു പ്രശനം ഉള്ളത് ഈ പറയുന്ന വിവാദ സ്ത്രീയുമായി ബന്ധപ്പെട്ടുള്ള അവരുടെ സർട്ടിഫിക്കറ്റിന്റെ പ്രശ്നത്തിലാണ്, അതുമായി ബന്ധപ്പെട്ട പരാതി ഇന്ന് ഉയർന്നതായി കാണുന്നുണ്ട്. സ്വാഭാവികമായും അന്വേഷണം നടത്തും എന്നുതന്നെയാണ്, ആ അന്വേഷണം നടത്താനുള്ള ഏർപ്പാടുകൾ പൊലീസ് സ്വാഭാവികമായും ചെയ്യും. മറ്റുള്ള കാര്യം അന്വേഷിക്കേണ്ടത് പൊലീസ് അല്ല എന്ന് ഇന്നലെ തന്നെ ഞാൻ വ്യതമാക്കിയിട്ടുള്ളതാണ്.”- മുഖ്യമന്ത്രി പറഞ്ഞു.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ അന്വേഷണം നടത്താത്തത് എന്താണ് എന്ന പ്രതിപക്ഷ നേതാവിന്റെ ചോദ്യവും ഇതുമായി ബന്ധപ്പെട്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണം എന്ന പ്രതിപക്ഷ ആവശ്യവും ചൂണ്ടിക്കാട്ടിയുള്ള മാധ്യമപ്രവർത്തകന്റെ ചോദ്യത്തോട് വാർത്താ സമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
Read more
https://www.facebook.com/PinarayiVijayan/videos/3161917583892594/