കോതമംഗലം പള്ളിയില്‍ ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ വീണ്ടും സംഘര്‍ഷം. പള്ളിയില്‍ പ്രവേശിക്കാന്‍ എത്തിയ തോമസ് പോള്‍ റമ്പാനെ യാക്കോബായ വിഭാഗം തടഞ്ഞതോടെയാണ് ഇരുവിഭാഗവും തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. തുടര്‍ന്ന് ഉണ്ടായ കല്ലേറില്‍ നിരവധി വാഹനങ്ങള്‍ക്ക് കേടുപറ്റി. തോമസ് പോള്‍ റമ്പാന്റെ കാര്‍ തകര്‍ത്തു.
Read more
സംഘര്‍ഷത്തിനു പിന്നാലെ റമ്പാനെ പൊലീസെത്തി സ്ഥലത്ത് നിന്ന് നീക്കി. റമ്പാനെ കോതമംഗലം താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പള്ളിയിലെ തിരുശേഷിപ്പ് കല്ലറ പൊളിച്ചു മാറ്റാന്‍ യാക്കോബായ വിഭാഗം ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് ഓര്‍ത്തഡോക്‌സ് വിഭാഗം എത്തിയത്. ഇക്കാര്യം ആരോപിച്ച് പൊലീസിലും പരാതി നല്‍കിയിരുന്നു. തോമസ് പോള്‍ റമ്പാനെ യാക്കോബായ വിഭാഗം ഗേറ്റില്‍ വെച്ച് തടഞ്ഞതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. സംഘര്‍ഷത്തില്‍ ഓര്‍ത്തഡോക്‌സ് വൈദികര്‍ക്കും പരിക്കേറ്റിട്ടുണ്ട്. കോടതി അംഗീകരിച്ച സഭാ ഭരണഘടനാപ്രകാരം പള്ളിയുടെ വികാരിയാണ് താനെന്ന് റമ്പാന്‍ പറഞ്ഞു. പരിശുദ്ധന്റെ കബറിടം പൊളിക്കാന്‍ യാക്കോബായ പക്ഷം ശ്രമിച്ചു.
ഇത് അന്വേഷിക്കാനാണ് താന്‍ പള്ളിയില്‍ എത്തിയത്. പള്ളിയിലെത്തിയ തന്നെ യാക്കോബായ പക്ഷം ചേര്‍ന്ന് അക്രമിക്കുകയായിരുന്നുവെന്നും റമ്പാന്‍ പ്രതികരിച്ചു.