മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി ‘കാവലാൾ’ പാട്ടെഴുതിയ പൂവത്തൂർ സേനന്റെ നിയമനം വിവാദത്തിൽ. പൊതുവിതരണ വകുപ്പിൽ നിന്നും വിരമിച്ച ചിത്രസേനന് ധനവകുപ്പിൽ പുനർനിയമനം ലഭിക്കുകയായിരുന്നു. 2024 ഏപ്രിൽ 25ന് അപേക്ഷ നൽകിയ ചിത്രസേനന് 2024 ഏപ്രിൽ 24ന് നിയമന ഉത്തരവ് ലഭിച്ചതാണ് വിവാദത്തിന് കാരണമായത്.
ഇടതുസംഘടനാ സെക്രട്ടറിയ ഉദ്യോഗസ്ഥനാണ് ഫയൽ നീക്കിയത് എന്നതാണ് കൂടുതൽ സംശയം ഉണർത്തുന്നത്. ജനുവരി 16-ന് തിരുവനന്തപുരത്ത് സി.പി.എം അനുഭാവികളായ കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ (കെ.എസ്.ഇ.എ) സംഘടിപ്പിച്ച ചടങ്ങിലാണ് മുഖ്യമന്ത്രി പിണറായി വിജയനെ വായ്ത്തി ഗാനം ആലപിച്ചത്.
Read more
കൊറോണയെയും നിപ്പയെയും കൊന്നൊടുക്കിയതിനും പ്രകൃതിദുരന്തങ്ങളിൽ നിന്ന് കേരളത്തെ രക്ഷിച്ചതിനും മാത്രമല്ല, കേരളത്തിലെ ഫ്യൂഡലിസം അവസാനിപ്പിച്ചതിനും ഈ ഗാനം പിണറായി വിജയനെ പുകഴ്ത്തുന്നു. ഇതിനും മുമ്പും പിണറായി വിജയനെ പ്രകീർത്തിച്ച് കൊണ്ട് ഗാനങ്ങൾ ഇറങ്ങിയിട്ടുണ്ട്. 2022-ൽ സി.പി.എമ്മിൻ്റെ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി പിണറായിയെ ‘കാരണഭൂതൻ’ എന്ന് വിളിച്ച് ഒരു ബഹുജന ‘തിരുവാതിര’ നടത്തിയിരുന്നു.