പാചക വാതക സിലിണ്ടറിന്റെ വില വര്‍ദ്ധിപ്പിച്ചു; പുതിയ വില ഇന്നുമുതല്‍ നിലവില്‍ വരും

രാജ്യത്ത് പാചക വാതക സിലിണ്ടറിന്റെ വില വീണ്ടും വര്‍ദ്ധിപ്പിച്ചു. വാണിജ്യ സിലിണ്ടറുകളുടെ വിലയാണ് വര്‍ദ്ധിപ്പിച്ചത്. 39 രൂപയാണ് 19 കിലോഗ്രാമുള്ള വാണിജ്യ സിലിണ്ടറുകള്‍ക്ക് വര്‍ദ്ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന്റെ വില 1,691.5 രൂപയായി ഉയര്‍ന്നു. കൊച്ചിയില്‍ വാണിജ്യ സിലിണ്ടറിന്റെ വില 1701 രൂപയായി ഉയര്‍ന്നു.

Read more

പുതിയ വില ഇന്നുമുതല്‍ നിലവില്‍ വരും. ജൂലൈയില്‍ വാണിജ്യ സിലിണ്ടറിന്റെ വില എണ്ണ കമ്പനികള്‍ കുറച്ചിരുന്നു. 30 രൂപയാണ് കുറച്ചത്. അതിന് മുമ്പ് ജൂണില്‍ 69.50 രൂപയും മെയ് മാസത്തില്‍ 19 രൂപയും കുറച്ചിരുന്നു. തുടര്‍ച്ചയായി പാചകവാതക വില കുറച്ചതിന് പിന്നാലെയാണ് ഈ മാസം വില വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.