കോവിഡ് വ്യാപനം കുറഞ്ഞില്ലേ, ഇനി മാസ്‌ക് മാറ്റാമോ? ആരോഗ്യ വിദഗ്ദധരുടെ നിര്‍ദേശം ഇങ്ങനെ

സംസ്ഥാനത്ത് കോവിഡ് വ്യാപന നിരക്ക് ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. വൈറസ് വ്യാപനം നിയന്ത്രണ വിധേയമായെങ്കിലും മാസ്‌ക് ഒഴിവാക്കുന്നത് ആലോചിച്ച് മതിയെന്നാണ് ഭൂരിപക്ഷം ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. വിദേശ രാജ്യങ്ങളില്‍ ഒമിക്രോണ്‍ വകഭേദം മൂലം കേസുകള്‍ കൂടുന്നത് ആശങ്കയാണ്.

ജനുവരിയിലെ മൂന്നാം തരംഗം അതിതീവ്രമായിരുന്നെങ്കിലും കോവിഡ് സ്ഥിരീകരിക്കുന്നവരുടെയും ആശുപത്രിയില്‍ ചികില്‍സയിലുളളവരുടേയും എണ്ണം കുറഞ്ഞു. ഇന്നലെ 22,0 50 പരിശോധനകള്‍ നടത്തിയതില്‍ 1088 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. ടിപിആര്‍ 4.9. ജനുവരി 25 ന് 55, 476 പോസിററീവ് കേസുകളും 49. 40 രോഗസ്ഥീരീകരണ നിരക്കും ഉണ്ടായിരുന്നിടത്തുനിന്നാണ് ഈ കുറവ്. മരണനിരക്ക് വെറും ഒന്നിലേയ്ക്ക് താഴ്ന്നതും ആശ്വാസം. മാസ്‌ക് മാത്രമാണ് നിലവിലുളള നിയന്ത്രണം. ടിപിആര്‍ ഒരു ശതമാനത്തില്‍ താഴെയെത്തിയ ശേഷം മാസ്‌ക് ഉപേക്ഷിച്ചാല്‍ മതിയെന്നാണ് ആരോഗ്യവിദഗ്ധരുടെ പൊതു അഭിപ്രായം .

Read more

ജനസാന്ദ്രതയും പ്രായാധിക്യം ഉളളവരുടെ എണ്ണക്കൂടുതലുമൊക്കെ പരിഗണിച്ച് മാസ്‌ക് മാററിയാല്‍ മതി. എന്നാല്‍ ഒററയ്ക്ക് വാഹനമോടിക്കുമ്പോള്‍, തിരക്കില്ലാത്തയിടങ്ങളില്‍ ഒക്കെ ഇളവാകാമെന്ന് നിര്‍ദേശിക്കുന്നവരുമുണ്ട്.