പുഷ്പന്റെ കാലത്ത് സ്വകാര്യ സര്‍വ്വകലാശാലയെന്ന ആശയം പോലും ഉയര്‍ന്നിരുന്നില്ല; എന്നെ പറ്റിച്ചേയെന്ന് മോങ്ങി നടന്ന ആന്റണിയെപ്പോലെയല്ല പിണറായി സര്‍ക്കാരെന്ന് കെ അനില്‍കുമാര്‍

രക്തസാക്ഷിയായ പുഷ്പന്റെ കാലത്ത് സ്വകാര്യ സര്‍വ്വകലാശാലകള്‍ എന്ന ആശയം പോലും ഇല്ലായിരുന്നുവെന്ന് സിപിഎം സംസ്ഥാന കമ്മറ്റി അംഗം അഡ്വ. കെ. അനില്‍കുമാര്‍. സ്വാശ്രയ കോളേജുകള്‍ ആരംഭിക്കുന്നതിന് അനുവാദം നല്‍കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ എര്‍പ്പെടുത്തുമോ എന്നതായിരുന്നു ചോദ്യമെന്ന് അദേഹം പറഞ്ഞു. രണ്ടു സ്വാശ്രയ കോളേജിലെ 50 % സീറ്റുകള്‍ സര്‍ക്കാര്‍ ക്വാട്ടയില്‍ വരും.. അങ്ങനെ ഒരു സര്‍ക്കാര്‍ കോളേജ് ഉണ്ടാക്കുന്നതിന് തുല്യമാകുമെന്ന ആന്റണി ന്യായം ഓര്‍ക്കുക.

ഇപ്പോള്‍ പിണറായി ചെയ്തതു പോലെ ആന്റണി സര്‍ക്കാര്‍ കേരളത്തിന്‍ നിയമം നിര്‍മ്മിച്ചില്ല. മനേജ്‌മെന്റ് എനിക്ക് ഉറപ്പു നല്‍കി…. എന്നായിരുന്നു ആന്റണി പറഞ്ഞത്, അവസാനം എന്നെ പറ്റിച്ചേ, എന്നു മോങ്ങി നടന്ന ആന്റണിയെപ്പോലെയല്ല പിണറായി സര്‍ക്കാരെന്നും അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

സ്വകാര്യ സര്‍വ്വകലാശാലാ നിയമവും
ധീര രക്തസാക്ഷി സ:പുഷ്പനും.
‘ പുഷ്പനെ അറിയുമോ ‘

ഞങ്ങള്‍ക്ക് ഞങ്ങളുടെ പുഷ്പനെ അറിയാം. സ്വകാര്യ സര്‍വ്വകലാശാലാ നിയമം എല്‍ഡിഎഫ് കൊണ്ടുവന്നതോടെ പുഷ്പനെ വഞ്ചിക്കുകയാണെന്ന പാട്ട് തുടങ്ങുന്ന വരാടാണു്:
പുഷ്പനെ ഇല്ലാതാക്കിയവര്‍ ഓര്‍ത്തു നോക്കൂ..
സ്വകാര്യ സര്‍വ്വകലാശാലകള്‍ എന്ന ആശയം പോലും അക്കാലത്തുയര്‍ന്നിരുന്നില്ല.
സ്വാശ്രയ കോളേജുകള്‍ ആരംഭിക്കുന്നതിനു് അനുവാദം നല്‍കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ എര്‍പ്പെടുത്തുമോ എന്നതായിരുന്നില്ലേ ചോദ്യം ..
രണ്ടു സ്വാശ്രയ കോളേജിലെ 50 % സീറ്റുകള്‍ സര്‍ക്കാര്‍ ക്വാട്ടയില്‍ വരും.. അങ്ങനെ ഒരു സര്‍ക്കാര്‍ കോളേജ് ഉണ്ടാക്കുന്നതിനു് തുല്യമാകുമെന്ന ആന്റണി ന്യായം ഓര്‍ക്കുക
ഈപ്പോള്‍ പിണറായി ചെയ്തതു പോലെ ആന്റണി സര്‍ക്കാര്‍ കേരളത്തിന്‍ നിയമം നിര്‍മ്മിച്ചില്ല.
മനേജ്‌മെന്റ് എനിക്ക് ഉറപ്പു നല്‍കി.. എന്നായിരുന്നു ആന്റണി സാര്‍ പറഞ്ഞത് ..
അവസാനം എന്നെ പറ്റിച്ചേ … എന്നു
മോങ്ങി നടന്ന ആന്റണിയെപ്പോലെയല്ല പിണറായി സര്‍ക്കാര്‍..

‘പരിയാരത്ത് സര്‍ക്കാര്‍ സ്ഥലം വിട്ടുകൊടുത്ത് ആരംഭിക്കുന്ന മെഡിക്കല്‍ കോളേജ് സ്വകാര്യ ട്രസ്റ്റിന്റെ കീഴിലാക്കുന്നതിനെതിരായ സമരത്തിലാണ് കൂത്തുപറമ്പ് വെടിവെയ്പ് …
സ്വാശ്രയ കോളേജ് വിഷയത്തില്‍ തന്നെ
എല്‍ ഡി എഫ് നയവും യു ഡി എഫിന്റെ നയമില്ലായ്മയും മറക്കരുത്:
സ്വകാര്യ വിദേശ സര്‍വ്വകലാശാലകള്‍ രാജ്യത്ത് സ്ഥാപിച്ചുകൊണ്ടിരിക്കുന്നു.
കേന്ദ്ര സര്‍ക്കാരാണു് നിയമം കൊണ്ടുവന്നത്.ഗുജറാത്തില്‍ യു.കെയിലെ സറെ സര്‍വ്വകലാശാലയുടെ കാമ്പസ് ഗുജറാത്തില്‍ ആരംഭിച്ച വാര്‍ത്ത മനോരമയില്‍ കണ്ടു ..
ചോദ്യം ..
വിദേശ സ്വകാര്യ സര്‍വ്വകലാശാലകളെ സാമൂഹ്യമായി നിയന്ത്രിക്കുന്ന കേരള നിയമത്തിന്റെ ഗുണങ്ങള്‍ നോക്കുക.
അത്തരം നിയമം ഗുജറാത്തിലുണ്ടോ?
അഡ്വ.കെ.അനില്‍കുമാര്‍
സിപിഐ എം
കേരള സംസ്ഥാന കമ്മറ്റിയംഗം ‘