നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു

നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ സര്‍ക്കാര്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നേരത്തെ അറസ്റ്റിലായ എസ്‌.ഐ അടക്കമുള്ള രണ്ട് പൊലീസുകാര്‍ക്ക് എതിരെ കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു. കസ്റ്റഡിയില്‍ കുഴഞ്ഞു വീണ എസ്‌.ഐ സാബുവിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേസില്‍ പീരുമേട് ജയില്‍ അധികൃതര്‍ക്ക് വീഴ്ചയുണ്ടായതില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ജയില്‍ ഡി.ജി.പി അറിയിച്ചു.

Read more

രാജ്കുമാറിന്റെ മരണം കസ്റ്റഡി മര്‍ദ്ദനത്തെ തുടര്‍ന്നുണ്ടായ കൊലപാതകമെന്ന് വ്യക്തമാണെന്നും കൊലയിലേക്ക് നയിച്ച മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയത് നെടുങ്കണ്ടം സ്റ്റേഷനിലെ മുന്‍ എസ്‌.ഐ, കെ.എ സാബുവും സിവില്‍ പൊലീസ് ഓഫീസര്‍ സജീവ് ആന്റണിയുമാണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തി. രണ്ട് ദിവസത്തെ ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു.