'ഉറപ്പുവരുത്തേണ്ടത് കുടിവെള്ളം; ദരിദ്രരുടെ കണ്ണീരൊപ്പുന്നവര്‍ക്ക് മദ്യത്തിനോട് എന്താണിത്ര ആവേശം?' സര്‍ക്കാരിനെതിരെ സമരത്തിനിറങ്ങുമെന്ന് ദയാബായി

കുടിവെള്ളത്തിന് ഉറപ്പുവരുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്ന് സാമൂഹിക പ്രവര്‍ത്തക ദയാബായി. പാലക്കാട് ബ്രൂവറി പ്ലാന്റ് ആരംഭിക്കുന്നതിനെതിരെ ഉയരുന്ന ജനകീയ സമരത്തോടൊപ്പം താനും കൈകോര്‍ക്കുമെന്നും ദയാബായി പറഞ്ഞു. കേരള ജനതയ്ക്ക് ഇന്ന് അത്യാവശ്യമുള്ളത് മദ്യമല്ലെന്നും ദയാബായി കൂട്ടിച്ചേര്‍ത്തു.

മനുഷ്യന് ജീവിക്കാനാവശ്യമായ കുടിവെള്ളം ഉറപ്പുവരുത്താനാണ് ഭരണകൂടം മുന്‍ഗണന നല്‍കേണ്ടത്. ദരിദ്രരുടെ കണ്ണീരൊപ്പുന്ന സര്‍ക്കാരാണിതെന്ന് ആവര്‍ത്തിച്ചു പറയുന്നവര്‍ക്ക് എങ്ങനെയാണ് ജനങ്ങള്‍ക്ക് കുടിവെള്ളം നിഷേധിക്കപ്പെടുന്ന സാഹചര്യം ഒരുക്കാന്‍ മനസ് വരുന്നതെന്നും ദയാബായി ചോദിച്ചു.

നാട്ടില്‍ അരാജകത്വത്തിനിടനല്‍കുന്ന മദ്യത്തിന്റെ വ്യാപനത്തിന് മുന്‍ഗണന നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് എന്താണിത്ര ആവേശമെന്ന് ചോദിച്ച ദയാബായി കൊക്കോ കോളയെ കെട്ടുകെട്ടിക്കാന്‍ കാണിച്ചതു പോലുള്ള സമരം ഇക്കാര്യത്തിലുണ്ടാകണമെന്ന് ഓര്‍മ്മിപ്പിച്ചു. ഏതുവിധേനയും ഭരണതലത്തിലുള്ളവര്‍ക്ക് സാമ്പത്തിക ലാഭമുണ്ടാക്കുന്ന പദ്ധതികള്‍ അടിച്ചേല്പിക്കാനാണ് മാറിമാറി വരുന്ന സര്‍ക്കാരുകള്‍ താല്പര്യം കാണിക്കുന്നത്.

Read more

ദരിദ്രരുടെ കണ്ണീരൊപ്പുന്ന സര്‍ക്കാരാണിതെന്ന് ആവര്‍ത്തിച്ചു പറയുന്നവര്‍ക്ക് എങ്ങനെയാണ് ജനങ്ങള്‍ക്ക് കുടിവെള്ളം നിഷേധിക്കപ്പെടുന്ന സാഹചര്യം ഒരുക്കാന്‍ മനസ് വരുന്നത്. പാലക്കാട് കൂടുതല്‍ സ്ഥലത്ത് പനകള്‍ വച്ചുപിടിപ്പിച്ച് കള്ള് ഉത്പാദിപ്പിക്കാന്‍ എന്തുകൊണ്ട് പദ്ധതി ആവിഷ്‌കരിച്ച് കൂടായെന്നും ദയാബായി ചോദിച്ചു.