ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ മുതൽ ഭക്തരെ പ്രവേശിപ്പിക്കില്ല എന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. തൃശൂരിൽ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടുന്ന സാഹചര്യത്തിൽ നിരവധി പേർ ഒത്തുകൂടുന്ന ഇടമായ ഗുരുവായൂർ തുറക്കുന്നത് സുരക്ഷിതമല്ലെന്ന വിലയിരുത്തലിനെ തുടർന്നാണ് ദേവസ്വം മന്ത്രി ഗുരുവായൂർ ക്ഷേത്രം അടച്ചിടാൻ തീരുമാനിച്ചതായി പ്രഖ്യാപിച്ചത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആൾക്കൂട്ടം എവിടെയും ഒഴിവാക്കുകയാണ് വേണ്ടത് എന്ന് മന്ത്രി പറഞ്ഞു. എന്നാൽ ക്ഷേത്രത്തിലെ നിത്യപൂജ അടക്കമുള്ള ചടങ്ങുകൾ സാമൂഹിക അകലം പാലിച്ച് സുരക്ഷയോടെ തുടരും.
Read more
നാളെ ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് നടത്താൻ നിശ്ചയിച്ച രണ്ട് വിവാഹങ്ങൾ നടക്കും എന്നാൽ മറ്റന്നാൾ നിശ്ചയിച്ചിരുന്ന വിവാഹങ്ങൾ നടത്താനാവില്ല എന്നും കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. ചോറൂൺ ഉൾപ്പടെയുള്ള മറ്റ് ചടങ്ങുകൾ നേരത്തേതന്നെ പാടില്ലെന്ന് നിർദേശിച്ചിരുന്നു. മിഥുനമാസ പൂജകൾക്കായി ശബരിമലയിൽ ഭക്തരെ പ്രവേശിപ്പിക്കേണ്ടതില്ല എന്ന തീരുമാനം നേരത്തെ സർക്കാർ എടുത്തിരുന്നു.