വിധിന്യായത്തിൽ ന്യായം തിരയരുത്, ഇന്ത്യയിൽ ഇപ്പോൾ ഇങ്ങനെയാണ്: എം. സ്വരാജ്

ബാബറി മസ്ജിദ് പൊളിച്ച കേസില്‍ എല്‍.കെ അദ്വാനിയും മുരളി മനോഹര്‍ ജോഷിയും ഉൾപ്പെടെ എല്ലാ പ്രതികളെയും വെറുതെ വിട്ടുകൊണ്ടുള്ള വിധിയില്‍ വിമർശനവുമായി എം.സ്വരാജ്. വിധിന്യായത്തിൽ ന്യായം തിരയരുത്. നീതിയെ കുറിച്ച് ചിന്തിയ്ക്കുക പോലുമരുത്. ഇന്ത്യയിൽ ഇപ്പോൾ ഇങ്ങിനെയാണ് എന്ന് എം.സ്വരാജ് എം.എൽ.എ തന്റെ ഫെയ്സ്ബുക്കിൽ കുറിച്ചു.

ബാബറി മസ്ജിദ് പൊളിച്ച കേസില്‍ എല്‍.കെ അദ്വാനിയും മുരളി മനോഹര്‍ ജോഷിയും ഉള്‍പ്പെടെ 32 പ്രതികളെയും ഇന്ന് സി.ബി.ഐ കോടതി വെറുതെ വിട്ടിരുന്നു. തെളിവുകളുടെ അഭാവത്തിലാണ് കേസിലെ എല്ലാ പ്രതികളേയും കോടതി വെറുതെ വിട്ടത്. പ്രത്യേക ജഡ്ജി എസ് കെ യാദവാണ് വിധി പറഞ്ഞത്. ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷൻ ഹാജാരാക്കിയ ഫോട്ടോകൾ തെളിവായി സ്വീകരിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

ഫെയ്സ്ബുക്ക് കുറിപ്പ്:

വിധിന്യായത്തിൽ ന്യായം തിരയരുത്.
നീതിയെക്കുറിച്ച് ചിന്തിയ്ക്കുക പോലുമരുത്.
ഇന്ത്യയിൽ ഇപ്പോൾ ഇങ്ങിനെയാണ്.

Read more

https://www.facebook.com/ComradeMSwaraj/posts/2728769617225874