നിങ്ങള്‍ക്കെല്ലാവര്‍ക്കും കുഞ്ഞുങ്ങള്‍ ഉള്ളതല്ലേ, എന്റെ മോള്‍ക്ക് നീതികിട്ടിയില്ല' പൊട്ടിക്കരഞ്ഞുകൊണ്ട് കുട്ടിയുടെ അമ്മ , കട്ടപ്പന കോടതിക്ക് മുന്നില്‍ നാടകീയ രംഗങ്ങള്‍

ഇടുക്കി വണ്ടിപ്പെരിയാറില്‍ ആറുവയസുകാരിയെ പീഡിപ്പിച്ചകൊന്ന കേസിലെ പ്രതിയെ വെറുതെ വിട്ടതിനെ തുടര്‍ന്ന് കട്ടപ്പന അതിവേഗകോടതിക്കുമുമ്പിലുണ്ടായത് നാടകീയ രംഗങ്ങള്‍. വിധി വന്നയുടെനെ കുട്ടിയുടെ അമ്മയും അമ്മൂമ്മയും പൊട്ടിക്കരഞ്ഞുകൊണ്ട് കോടതി മുറ്റത്ത് വീഴുകയായിരുന്നു. കുട്ടിയുടെ കുടുംബാംഗങ്ങളെല്ലാം ശക്തിയായ പ്രതിഷേധമാണ് ഉയര്‍ത്തിയത്.

പ്രതി അര്‍ജ്ജുനെ കോടതിയില്‍ നിന്നും പുറത്തേക്ക് കൊണ്ടുവന്നപ്പോള്‍ രോഷത്തോടെ പൊലീസ് വാഹനത്തിന് നേരെ ഓടിയടുത്ത കുട്ടിയുടെ കുടംബാംഗങ്ങളെ തടത്തു നിര്‍ത്താന്‍ പൊലീസിന് വളരെ പണിപ്പെടേണ്ടി വന്നു.ജഡ്ജിക്കെതിരെയും കുട്ടിയുടെ വൈകാരികമായി പ്രതികരിച്ച കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനും കൂടെയുണ്ടായിരുന്നവര്‍ക്ക് കഴിഞ്ഞില്ല.

‘ പതിനാല് വര്‍ഷം ആറ്റു നോറ്റുണ്ടായി കിട്ടിയെ കുട്ടിയെയാണ് പൂജാമുറിയിലിട്ടാണ് അവന്‍ പീഡിപ്പിച്ച് കെട്ടിത്തൂക്കിയത്, എന്നിട്ടും ഞങ്ങള്‍ക്ക് എന്ത് നീതിയാണ് ലഭിച്ചത്.ജഡ്ജിയും ഒരു സ്ത്രീയല്ലേ, നിങ്ങളുടെ കുഞ്ഞിനെ ഇതുപോലെ ചെയ്തിരുന്നെങ്കില്‍ നിങ്ങള്‍ വെറുതെയിരിക്കുമോ. എന്റെ മോള്‍ക്ക് നീതി കിട്ടിയില്ല. കൊന്നത് സത്യമാണ്. അവനെ ഞങ്ങള്‍ വെറുതെ വിടില്ല. നിങ്ങള്‍ക്കെല്ലാവര്‍ക്കും കുഞ്ഞുങ്ങളുള്ളതല്ലേ’ പൊട്ടിക്കരഞ്ഞുകൊണ്ട് കുട്ടിയുടെ അമ്മ ചോദിച്ചു.

Read more

എല്ലാവരും കാശ് വാങ്ങിച്ചാണ് പ്രതിയെ വെറുതെവിട്ടതെന്നും കുടുംബാംഗങ്ങള്‍ ആരോപിച്ചു. കുട്ടിയുടെ അമ്മയെയും കുടുംബാംഗങ്ങളെയും ബലം പ്രയോഗിച്ചാണ് കോടതി വളപ്പില്‍ നിന്നും പൊലീസ് നീക്കിയത്്. അപ്പീല്‍ പോകാനുള്ള സാധ്യത തേടുകയാണെന്ന് പ്രോസിക്യുഷനും, കേസില്‍ പുനരന്വേഷണം വേണമെന്ന് പ്രതിഭാഗവും പറഞ്ഞു.