കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ വീണ്ടും ഇ.ഡി റെയ്ഡ്

കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ വീണ്ടും റെയ്ഡ് നടത്തി എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്. ബാങ്കിന്റെ ഹെഡ് ഓഫീസിലാണ് റെയ്ഡ് നടത്തിയത്.
രാവിലെ അപ്രതീക്ഷിതമായി ഹെഡ് ഓഫീസില്‍ എത്തിയ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയായിരുന്നു.

സി ആര്‍ പി എഫ് സുരക്ഷ ഇല്ലാതെ ആയിരുന്നു ഇത്തവണ റെയ്ഡ് നടത്തിയത്. സെക്രട്ടറിയുടെ ഓഫീസിന് പുറമെ സീല്‍ ചെയ്ത മറ്റു ഓഫീസ് മുറികളിലും ഇ ഡി പരിശോധന നടത്തി. ഓഫീസിലെ അലമാരകള്‍ തുറന്ന് രേഖകളും പരിശോധിച്ചു.

Read more

രണ്ടാഴ്ച മുമ്പ് നടത്തിയ റെയ്ഡില്‍ ബാങ്കിലെ സെക്രട്ടറിയുടെ ഓഫീസ് ഇ ഡി ഉദ്യോഗസ്ഥര്‍ സീല്‍ ചെയ്തിരുന്നു.