ഭർത്താവിൻ്റെ പേരിലുള്ള ഭൂമി കൈയേറി; സമരവുമായി നഞ്ചിയമ്മ, വ്യാജ രേഖയുണ്ടാക്കി തട്ടിയതെന്ന് ആരോപണം

ഭർത്താവിൻ്റെ പേരിലുള്ള ഭൂമി കൈയേ റിയതിൽ പ്രതിഷേധിച്ച് നഞ്ചിയമ്മ. വ്യാജ രേഖയുണ്ടാക്കി ഭർത്താവിന്‍റെ പേരിലുള്ള ഭൂമി തട്ടിയെടുത്തെന്നാണ് നഞ്ചിയമ്മയുടെ ആരോപണം. കൈയേറ്റ ഭൂമിയിൽ കൃഷിയിറക്കൽ സമരം നടത്തുകയാണ് നഞ്ചിയമ്മ. ഇന്നലെയാണ് നഞ്ചിയമ്മയെയും കുടുംബത്തെയും ഉദ്യോഗസ്ഥർ തടഞ്ഞത്.

ഭർത്താവിൻ്റെ പേരിലുണ്ടായിരുന്ന ഭൂമിയിൽ കൃഷി ചെയ്യാനെത്തിയ നഞ്ചിയമ്മയെയും കുടുംബത്തെയും പൊലീസും റവന്യൂ ഉദ്യോഗസ്ഥരും ചേർന്നാണ് തടഞ്ഞത്. ടിഎൽഎ കേസിലെ വിധിയിലൂടെ ലഭിച്ച ഭൂമി ഉഴുതു മറിച്ച് കൃഷിയിറക്കാൻ ട്രാക്ടറുമായാണ് നഞ്ചിയമ്മ എത്തിയത്. ഭൂമിക്ക് ഉടമസ്ഥ അവകാശം സംബന്ധിച്ച് തർക്കം നിലനിൽക്കുന്നതിനാലാണ് നഞ്ചിയമ്മയെ തടഞ്ഞതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

അഗളിയിലെ സ്വകാര്യവ്യക്തിയാണ് വ്യാജ നികുതി രസീത് സംഘടിപ്പിച്ച് ഭർത്താവിന്റെ ഭൂമി സ്വന്തം പേരിലാക്കിയതെന്നാണ് നഞ്ചമ്മ ആരോപിച്ചു. ഇതിന് ശേഷം ഭൂമി മറ്റൊരാൾക്ക് മറിച്ചു വിറ്റു. മിച്ചഭൂമി കേസ്, ടിഎൽഎ കേസും നിലനിൽക്കേയാണ് ഭൂമി കൈമാറിയതെന്ന് നഞ്ചമ്മ ആരോപിക്കുന്നു. അതേസമയം, സ്വകാര്യവ്യക്തി ഭൂമി കൈമാറ്റത്തിന് ഉപയോഗിച്ചത് വ്യാജ രേഖയെന്ന് വില്ലേജ് ഓഫീസറും സ്ഥിരീകരിച്ചു. ഓഫീസിൽ നിന്നും രേഖ നൽകിയിട്ടില്ല. അടിസ്ഥാന രേഖ വ്യാജമെന്ന് വില്ലേജ് ഓഫീസര്‍ അറിയിച്ചു.

Read more