"നല്ല വേഗവും സൗകര്യവും. വന്ദേഭാരത് കേരളത്തിന് ലഭിച്ചത് കെ റെയിൽ മുന്നോട്ട് വച്ചത് കൊണ്ട് "; ഇ പി ജയരാജൻ

കേന്ദ്ര സർക്കാരിനെതിരായ പ്രതിഷേധ പരിപാടിക്കിടെ വന്ദേ ഭാരതിനെ പുകഴ്ത്തി എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ. നല്ല വേഗവും സൗകര്യവും വന്ദേഭാരതിന് ഉണ്ടെന്നായിരുന്നു ജയരാജന്റെ വാക്കുകൾ. കേരളത്തോടുള്ള കേന്ദ്ര സർക്കാരിന്റെ അവഗണനയ്‌ക്കെതിരെ രാജ്ഭവനു മുന്നിൽ ഇടതുമുന്നണി ജനപ്രതിനിധികൾ നടത്തിയ സത്യഗ്രഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു പ്രസ്താവന.

Read more

“വന്ദേഭാരതിൽ സഞ്ചരിച്ചു. നല്ല വേഗവും സൗകര്യവുമുണ്ട്. വന്ദേഭാരതിനെ കുറിച്ച് യാത്രക്കാർക്ക് നല്ല അഭിപ്രായം. കുറച്ചുകൂടി വേഗതയും സൗകര്യവുമുള്ള ട്രെയിൻ വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം. ” ഇ പി പറഞ്ഞു. അതേ സമയം കെ-റെയിൽ മുന്നോട്ട് വെച്ചതുകൊണ്ടാണ് കേരളത്തിന് വന്ദേഭാരത് ലഭിച്ചത്. ഇല്ലെങ്കിൽ കണ്ടം വെച്ച ട്രെയിനുകളാകും കിട്ടുക എന്നും ഇ.പി ജയരാജൻ കൂട്ടിച്ചേർത്തു.