'ഡിസി ബുക്ക്സ് ഫെസിലിറ്റേറ്റർ മാത്രം, പൊതുരംഗത്ത് നിൽക്കുന്നവരെ ബഹുമാനിക്കുന്നു'; ആത്മകഥ വിവാദത്തിൽ ഒന്നും പറയാനില്ലെന്ന് രവി ഡിസി

ഇപിയുടെ ആത്മകഥ വിവാദത്തിൽ സോഷ്യൽ മീഡിയയിൽ പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ലെന്ന് ഡി സി ബുക്ക്സ്. പൊതുരംഗത്ത് നിൽക്കുന്നവരെ ബഹുമാനിക്കുന്നുവെന്ന് രവി ഡിസി അറിയിച്ചു. ഡിസി ബുക്ക്സ് ഫെസിലിറ്റേറ്റർ മാത്രമാണെന്നും രവി ഡിസി അറിയിച്ചു.

ഇ പി ജയരാജന്റെ ആത്മകഥയുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ കട്ടൻ ചായയും പരിപ്പുവടയും എന്ന ഇ പി ജയരാജന്റെ പുസ്തക പ്രകാശനം നീട്ടിവച്ചതായി ഡി സി ബുക്ക്സ് അറിയിച്ചിരുന്നു. സാങ്കേതിക പ്രശ്നം മൂലമാണെന്നാണ് അറിയിപ്പ്. ഉള്ളടക്കത്തെ സംബന്ധിച്ച കാര്യങ്ങൾ പുസ്തകം പ്രസിദ്ധപ്പെടുത്തുമ്പോൾ വ്യക്തമാക്കുമെന്നും ഡി സി ബുക്ക്സ് അറിയിച്ചിരുന്നു.

Read more