ഒമ്പത് വരെയുള്ള ക്ലാസുകളിലെ പരീക്ഷകള്‍ മാര്‍ച്ചില്‍ പൂര്‍ത്തിയാക്കും; പ്ലസ് വണ്‍ പരീക്ഷകള്‍ മാറ്റിയേക്കും

സംസ്ഥാനത്തെ സ്‌കൂളുകളിലെ ഒന്‍പതു വരെയുള്ള ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ മാര്‍ച്ചില്‍ തന്നെ പൂര്‍ത്തിയാക്കും. ഏപ്രിലില്‍ വിവിധ ആഘോഷങ്ങളും ഈസ്റ്റര്‍, വിഷു ഉള്‍പ്പെടെയുള്ള അവധികളും ഉള്ള പശ്ചാത്തലത്തിലാണ് മാര്‍ച്ചില്‍ തന്നെ ഈ ക്ലാസുകളിലെ പരീക്ഷകള്‍ പൂര്‍ത്തിയാക്കാന്‍ വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്.

ഇത് സംബന്ധിച്ച് അധ്യാപക സംഘടനകളുടെ അഭിപ്രായം വിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞ ദിവസം തേടിയിരുന്നു. ഓണ്‍ ലൈന്‍ ക്ലാസുകള്‍ നടന്നതിനാല്‍ വിദ്യാര്‍ത്ഥികളെ പാഠഭാഗങ്ങളിലേറെയും ഇതിനോടകം പഠിപ്പിച്ചുകഴിഞ്ഞതായാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തല്‍.

മാര്‍ച്ച് 30 നു പ്ലസ് ടു പരീക്ഷയും 31 നു എസ്എസ്എല്‍സി പരീക്ഷയും ആരംഭിച്ച് ഏപ്രില്‍ അവസാനത്തോടെയാണ് പൂര്‍ത്തിയാകുക. ഈ സാഹചര്യത്തില്‍ പ്ലസ് വണ്‍ പരീക്ഷകള്‍ ജൂണിലേക്ക് മാറ്റാന്‍ സാധ്യതയുണ്ട്.