കഞ്ചാവ് കച്ചവടത്തിലെ തര്‍ക്കം: ഭാര്യയുടെ മുന്നിലിട്ട് യുവാവിനെ വെട്ടിക്കൊന്നു; പ്രതികള്‍ ഒളിവില്‍

കഞ്ചാവ് ഇടപാടിലെ തര്‍ക്കത്തെ തുടര്‍ന്ന് ക്രിമിനലുകള്‍ ഏറ്റുമുട്ടി. ഒരാള്‍ കൊല്ലപ്പെട്ടു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അക്ഷയ് കൂത്തനാണ് (27) മരിച്ചത്. പൊലീസിനെ ഉള്‍പ്പെടെ ആക്രമിച്ച കേസുകളില്‍ പ്രതിയാണ് കൊല്ലപ്പെട്ട അക്ഷയ്. ഇയാളുടെ സുഹൃത്തും ഗുരുവായൂര്‍ സ്വദേശിയുമായ ബാദുഷക്കു വെട്ടേറ്റിട്ടുണ്ട്. ഇയാളുടെ ആരോഗ്യനില ഗുരുതരമാണ്. പ്രതിയായ ഇവരുടെ സുഹൃത്ത് ലിഷോയ് ഒളിവിലാണ്.

ലിഷോയുടെ വീടിന് സമീപം ഭാര്യയുടെ മുന്നില്‍ വെച്ചാണ് ഇരുവര്‍ക്കും വെട്ടേറ്റത്.
അക്ഷയും ഭാര്യയും ലിഷോയുടെ വീട്ടിലെത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്.
ഭര്‍ത്താവിനെ ആക്രമിക്കുന്നത് കണ്ട അക്ഷയുടെ ഭാര്യ തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. അക്ഷയുടെ മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.