കോഴിക്കോട്ട് വീടിന് നേരെ വെടിവെയ്പ്പ്, കാട്ടുപന്നിക്ക് വെച്ച വെടി ഉന്നം തെറ്റിയതെന്ന് സംശയം

കോഴിക്കോട്ട് വീടിന് നേരെ വെടിവയ്പ്പ്. അടിവാരം തരിയോടുമുക്കിലെ പുത്തന്‍പുരയില്‍ മണിയുടെ വീടിന്റെ തൂണിലും ചുവരിലുമാണ് വെടിയുണ്ട പതിച്ചത്. കാട്ടുപന്നിക്കുവെച്ച വെടി ഉന്നംതെറ്റി പതിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തി.

പന്നിക്ക് വെച്ച കെണിയില്‍ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു

പാലക്കാട്ട് എലപ്പുള്ളിയില്‍ യുവാവ് കൃഷിയിടത്തില്‍ ഷോക്കേറ്റ് മരിച്ച നിലയില്‍. കുന്നുകാട് മേച്ചില്‍ പാടം വിനീത് (28) ആണ് മരിച്ചത്. പന്നിക്ക് വെച്ച കെണിയില്‍ നിന്നും ഷോക്കേറ്റാണ് മരണം.

കെണി വച്ച നാട്ടുകാരന്‍ ദേവസഹായം കസബ പൊലിസ് സ്റ്റേഷനില്‍ കീഴടങ്ങി. രാവിലെ കെണി പരിശോധിക്കാന്‍ വന്നപ്പോഴാണ് ഒരാള്‍ മരിച്ച് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ഇയാള്‍ പൊലീസില്‍ വിവരമറിയിക്കുകയും കീഴടങ്ങുകയുമായിരുന്നു.

കഴിഞ്ഞ ദിവസം മുണ്ടൂരില്‍ കെണിയിലെ ഷോക്കേറ്റ് കാട്ടാന ചരിഞ്ഞിരുന്നു. സംഭവത്തില്‍ മൂന്നു പേര്‍ പിടിയിലായി. പ്രദേശവാസികളും സഹോദരങ്ങളുമായ അജീഷ്, അജിത്, സുജിത് എന്നിവരാണ് പിടിയിലായത്.

Read more

ഇവരൊരുക്കിയ വൈദ്യുത കെണിയില്‍ കുടുങ്ങിയാണ് കാട്ടാന ചരിഞ്ഞത്. മാനിനെയും പന്നിയെയും പിടിക്കാനാണ് വൈദ്യുതി കെണി വെച്ചതെന്നാണ് പ്രതികള്‍ നല്‍കിയ മൊഴി.