വാഹനത്തിന്റെ ബാറ്ററി ഉപയോഗിച്ച് മീൻപിടിത്തം; 50 കാരൻ ഷോക്കേറ്റ് മരിച്ചു

വാഹനത്തിന്റെ ബാറ്ററി ഉപയോഗിച്ച് ഷോക്കടിപ്പിച്ച് മീൻ പിടിക്കുന്നതിനിടെ 50 കാരൻ ഷോക്കേറ്റ് മരിച്ചു. പാലാ പയപ്പാർ സ്വദേശി തകരപ്പറമ്പിൽ സുനിൽകുമാർ ആണ് മരിച്ചത്.

ഇന്നലെ രാത്രി സുഹൃത്തുക്കളോടൊപ്പം മീൻ പിടിക്കാനെത്തിയതായിരുന്നു സുനിൽകുമാർ. ഷോക്കേറ്റ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പാലയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.