ജി. സുധാകരന്റെ ആവശ്യം അംഗീകരിച്ചു, സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കി

സി.പി.എം സംസ്ഥാന സമിതിയില്‍ നിന്ന് ജി. സുധാകരനെ ഒഴിവാക്കി. സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സുധാകരന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കത്ത നല്‍കിയിരുന്നു. സുധാകരന്റെ ആവശ്യം സമിതി അംഗീകരിച്ചു.

സംസ്ഥാന സമിതിയില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് കാണിച്ചാണ് ജി.സുധാകരന്‍ പാര്‍ട്ടിക്ക് കത്ത് നല്‍കിയത്. എന്നാല്‍ സുധാകരനെ സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കാന്‍ ആകില്ലെന്ന് നിലപാടിലായിരുന്നു പാര്‍ട്ടി. സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് പരിഗണിച്ചപ്പോഴും ജി. സുധാകരന്‍ വിയോജിപ്പ് അറിയിച്ചിരുന്നു.

സംസ്ഥാന സമിതിയില്‍ 75 വയസ് പ്രായപരിധി കര്‍ശനമാക്കാന്‍ ഇരിക്കെ 75 വയസുള്ള സുധാകരന് ഇളവ് ലഭിക്കുമെന്ന് കരുതിയിരിക്കെ ആയിരുന്നു സ്വയം ഒഴിയുന്നുവെന്നുള്ള തീരുമാനവുമായി സുധാകരന്‍ രംഗത്തെത്തിയത്.

പ്രായ പരിധി ഇളവ് മുഖ്യമന്ത്രി പിണറായി വിജയന് മാത്രം നല്‍കാനാണ് സി.പി.എം തീരുമാനം.