വൃത്തിഹീനമായി സര്‍ക്കാര്‍ ആശുപത്രി, ചൂലെടുത്ത് ഗണേഷ് കുമാര്‍, വീഡിയോ

ഉദ്ഘാടനത്തിന് ഒരുങ്ങുന്ന തലവൂരിലെ സര്‍ക്കാര്‍ ആശുപത്രിയുടെ ശോചനീയാവസ്ഥയില്‍ ക്ഷുഭിതമായി കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എ. ഓഫീസും ഫാര്‍മസിയും ഉള്‍പ്പടെയുള്ള ആശുപത്രി മുറികള്‍ വൃത്തയില്ലാതെ കിടക്കുന്നത് കണ്ട് എം.എല്‍.എ ഒടുവില്‍ ചൂലെടുത്ത് സ്വയം തൂത്ത് വരുകയായിരുന്നു. ആശുപത്രിയുടെ പരിസരം വൃത്തിഹീനമായി കിടക്കുന്നുവെന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് എം.എല്‍.എ മിന്നല്‍ പരിശോധനയ്ക്ക് എത്തിയത്.

എം.എല്‍.എ ഫണ്ടില്‍ നിന്ന് മൂന്ന് കോടി ചെലവിട്ടാണ് തലവൂര്‍ ആയുര്‍വേ ആശുപത്രി നിര്‍മ്മിച്ചത്. എന്നാല്‍ ആശുപത്രിയുടെ അവസ്ഥ കണ്ട് എം.എല്‍.എ ഞെട്ടുകയായിരുന്നു. വൃത്തിയില്ലാത്ത തറയും, ശൗചാലയങ്ങളും കണ്ടതോടെ എം.എല്‍.എ ആശുപത്രി അധികൃതര്‍ക്ക് നേരെ പൊട്ടി ത്തെറിച്ചു. ആശുപത്രയിലേക്ക് വാങ്ങിയ പുതിയ ഉപകരണങ്ങള്‍ പോലും ശ്രദ്ധയില്ലാതെ, തുരുമ്പെടുത്ത് കിടക്കുന്ന അവസ്ഥയായിരുന്നു. ഫാര്‍മസിയും വൃത്തിഹീനമായിട്ടാണ് കിടന്നിരുന്നത്.

വാങ്ങിക്കുന്ന ശമ്പളത്തോട് അല്‍പമെങ്കിലും കൂറ് കാണിക്കണമെന്ന് എം.എല്‍.എ പറഞ്ഞു. താനിത് തൂത്ത് വാരുന്നത് ഇവിടെയുള്ള ഡോക്ടര്‍മാര്‍ക്കും സ്റ്റാഫുകള്‍ക്കും ലജ്ജ തോന്നാന്‍ വേണ്ടിയാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ഉദ്ഘാടനത്തിന് മുമ്പായി ആശുപത്രി വൃത്തിയാക്കി ഇല്ലെങ്കില്‍ എല്ലാവര്‍ക്കും നേരെ നടപടി എടുക്കുമെന്ന് ഗണേഷ് കുമാര്‍ മുന്നറിയിപ്പ് നല്‍കി.

Read more