വാഹനാപകടത്തിൽ മരിച്ച പ്രശസ്ത സംഗീതജ്ഞൻ ബാല ഭാസ്കറിൻ്റെ ഡ്രൈവർ അർജുൻ അറസ്റ്റിൽ. പെരിന്തൽമണ്ണയിലെ ജ്വല്ലറി ഉടമയെ കാറിടിച്ച് വീഴ്ത്തി സ്വർണ്ണം തട്ടിയെടുത്ത കേസിലാണ് അർജുൻ പിടിയിലായത്. ഉടമയിൽ നിന്നും മൂന്നര കിലോ സ്വർണമാണ് അർജുൻ മോഷ്ടിച്ചത്.
കവർച്ച ചെയ്ത മൂന്നര കിലോ സ്വർണത്തിൽ നിന്ന് 2.2 കിലോ സ്വർണവും ബാക്കി വിറ്റ പണവും പോലീസ് കണ്ടെടുത്തു. പെരിന്തൽമണ്ണ ഡിവൈഎസ്പി ടി കെ ഷൈജുവിനെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് അർജുനെ പിടികൂടിയത്.
2018 സെപ്റ്റംബർ 25നാണ് ബാലഭാസ്കറിന്റെ വാഹനം അപകടത്തിൽപെടുന്നതും, അദ്ദേഹം മരിക്കുന്നതും. ആ സമയത്ത് വണ്ടി ഓടിച്ചിരുന്നത് അർജുൻ ആയിരുന്നു. അന്ന് മുതലേ അർജുന്റെ സ്വർണ്ണക്കടത്ത് സംഘങ്ങളുമായുള്ള ബന്ധത്തിൽ ആരോപണം ഉയർന്നിരുന്നു.
Read more
പെരിന്തൽമണ്ണയിൽ സ്വർണം തട്ടിയ സംഘത്തെ ചെര്പ്പുളശ്ശേരിയിലെത്തി മറ്റൊരു കാറിൽ കൊണ്ട് പോയത് അർജുൻ ആണെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ ഈ കേസിന് ബാലഭാസ്കറിന്റെ മരണവുമായി ബന്ധമില്ലെന്നാണ് പെരിന്തൽമണ്ണ ഡിവൈഎസ്പി ടി കെ ഷൈജു പ്രതികരിച്ചത്.