നെയ്യാറ്റിന്‍കരയിലെ ഗോപന്റെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായ സാഹചര്യത്തില്‍ മൃതദേഹം നാളെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും. മൃതദേഹം ഇന്ന് സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിക്കും. മതാചാര പ്രകാരം വിപുലമായ സമാധി ചടങ്ങുകളോടെയാണ് സംസ്‌കാരം. നാളെ വൈകുന്നേരം 3 മണിയ്ക്ക് ശേഷമാണ് സംസ്‌കാര ചടങ്ങുകള്‍.
നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയിലാണ് മൃതദേഹം ഇന്ന് സൂക്ഷിക്കുക. നിലവില്‍ ഗോപന്റെ മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്. മകന്‍ സനന്ദനും വിഎച്ച്പി നേതാക്കളും മെഡിക്കല്‍ കോളേജ് ആശുപത്രിയിലുണ്ട്. ആശുപത്രിയില്‍ കനത്ത പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സ്വാഭാവിക മരണമെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. മരിച്ച ശേഷമാണ് സമാധിയിലിരുത്തിയെന്നാണ് മെഡിക്കല്‍ കോളജില്‍ നിന്നും ലഭിക്കുന്ന വിവരം. നിലവില്‍ മൃതദേഹത്തില്‍ മുറിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് വിവരം.
Read more
വിഷം ഉള്ളില്‍ ചെന്നിട്ടില്ലെന്നുമാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. എന്നാല്‍ ആന്തരിക അവയവങ്ങളുടെ ശാസ്ത്രീയ പരിശോധനകള്‍ ഇനിയും പൂര്‍ത്തിയാകാനുണ്ട്. മൃതദേഹത്തില്‍ പരുക്കുകളുണ്ടോ എന്ന് കണ്ടെത്താന്‍ റേഡിയോളജി, എക്സ്-റേ പരിശോധന നടത്തിയിരുന്നു.