സില്‍വര്‍ലൈനില്‍ സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണം; 64000 കോടിക്ക് പദ്ധതി പൂര്‍ത്തീകരിക്കാനാകില്ലെന്ന് ഇ. ശ്രീധരന്‍

സില്‍വര്‍ലൈന്‍ പദ്ധതി സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന് മെട്രോമാന്‍ ഇ ശ്രിധരന്‍. നിലവിലെ പദ്ധതി ശരിയായ ദിശയിലല്ല. റെയില്‍വേ ബോര്‍ഡിന് നല്‍കിയ പദ്ധതിരേഖ തെറ്റിധരിപ്പിക്കുന്നതെന്ന് ശ്രീധരന്‍ പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞ 64000 കോടിക്ക് ഈ പദ്ധതി പൂര്‍ത്തിയാക്കാനാകില്ലെന്നും, അഞ്ച് വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തീകരിക്കാനാകില്ലെന്നും ശ്രീധരന്‍ പറഞ്ഞു.

സാമൂഹിക ആഘാതപഠനത്തിന്റെ മറവില്‍ ഭൂമി ഏറ്റെടുക്കാനുള്ള കുറുക്കുവഴി.ാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. പദ്ധതിക്ക് അനുമതി നല്‍കിയതിന് ശേഷം മാത്രമേ ഭൂമി ഏറ്റെടുക്കാവു. അത് സംബന്ധിച്ച് പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയിരുന്നുവെന്നും ശ്രീധരന്‍ പറഞ്ഞു.

Read more

സാമൂഹിക ആഘാതപഠനത്തിന് കല്ലിടേണ്ട ആവശ്യമില്ലെന്നും ഭൂമി ഏറ്റെടുക്കുമ്പോഴാണ് കല്ലിടേണ്ടതെന്നും ശ്രീധരന്‍ കൂട്ടിച്ചേര്‍ത്തു.