ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ മേപ്പാടി പഞ്ചായത്ത് ചെലവാക്കിയ പണം നൽകാനാകില്ലെന്ന് സർക്കാർ. ആദ്യ ഘട്ടത്തിൽ ചിലവാക്കിയ അഞ്ചര ലക്ഷത്തോളം രൂപ തിരികെ ചോദിച്ച അയച്ച കത്തിന് മറുപടിയായി ആ തുക തനത് ഫണ്ടിൽ നിന്ന് ചിലവാക്കാൻ ദുരന്ത നിവാരണ അതോറിറ്റി മറുപടി കത്ത് നൽകിയത്. എന്തായാലും മേപ്പാടി പഞ്ചായത്തിനോടുള്ള അവഗണ ശരിയായ രീതി അല്ലെന്നാണ് കൂടുതലും ആളുകൾ ഇത് സംബന്ധിച്ച പ്രതികരണമായി പറയുന്നത്.
അടിയന്തര ചെലവുകൾ തൽക്കാലം കൈയ്യിൽ നിന്ന് എടുക്കൂ പിന്നിട് തുക ലഭ്യമാക്കാമെന്നായിരുന്നു ഉദ്യോഗസ്ഥർ വഴി പഞ്ചായത്തിന് സർക്കാർ വാക്കാൽ ഉറപ്പ് നൽകിയിരുന്നത്. ഇത് പ്രകാരമാണ് മേപ്പാടി പഞ്ചായത്തിലെ ഉദ്യോഗസ്ഥരും അംഗങ്ങളും തുക ചിലവാക്കി അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റിയത്. ആദ്യ ഘട്ടത്തിൽ ആംബുലസിനും മറ്റ് പ്രധാന ആവശ്യങ്ങൾക്കുമായി 5 ലക്ഷത്തോളം രൂപ ചിലവാക്കിയപ്പോൾ അത് തിരികെ ചോദിച്ച അയച്ച കത്തിനാണ് ഈ മറുപടി ലഭിച്ചത്.
ഇത് ചോദിച്ച് പഞ്ചായത്ത് ദുരന്ത നിവാരണ അതോറിറ്റിക്ക് കത്ത് നൽകിയെങ്കിലും തുക പഞ്ചായത്ത് തനത് ഫണ്ടിൽ നിന്ന് ചെലവഴിക്കണമെന്ന മറുപടിയാണ് ലഭിച്ചത്. അതേസമയം ഇതുവരെ ആകെ മൊത്തം 23 ലക്ഷം ആവശ്യങ്ങൾക്കായി ചിലവാക്കിയ പഞ്ചായത്ത് ഈ മറുപടിയിൽ പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. ഇനിയും ചിലവ് കൂടുമെന്ന് ഇരിക്കെ ഈ തുകയൊക്കെ എങ്ങനെ കണ്ടെത്തുമെന്നാണ് അവർ ആലോചിക്കുന്നത്.
Read more
കേന്ദ്രം സംസ്ഥാനത്തോട് കാണിക്കുന്ന അവഗണ അവസാനിപ്പിക്കണം എന്നും മേപ്പാടി പഞ്ചായത്തിന് ആവശ്യമുള്ള തുക നൽകണം എന്നുമാണ് യുഡിഎഫ് പറഞ്ഞത്.