ഗവര്‍ണ്ണര്‍ സര്‍ക്കാര്‍ പോരില്‍ കോണ്‍ഗ്രസ് വീണ്ടും രണ്ട തട്ടില്‍, ഗവര്‍ണ്ണറും സര്‍ക്കാരും തമ്മിലുള്ള നാടകമാണ് ഈ പോരെന്ന് വി ഡി സതീശന്‍ പറയുമ്പോള്‍ ഗവര്‍ണ്ണര്‍ ഉന്നയിച്ചത് വളരെ ഗൗരവമുള്ള വിഷയമാണെന്നാണ് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ സൂചിപ്പിച്ചത്. സര്‍വ്വകലാശാല വിഷയത്തില്‍ ഗവര്‍ണ്ണറും സര്‍ക്കാരും ഒരേ പോലെ തോറ്റിരിക്കുകയാണെന്നാണ് പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയത്,
ഇതോടെ ഗവര്‍ണ്ണര്‍ – സര്‍ക്കാര്‍ പോരാട്ടത്തില്‍ പ്രതിപക്ഷ നേതാവും, കെ പി സി സി അധ്യക്ഷനും വിഭിന്ന ധ്രുവങ്ങളിലാണെന്ന് വ്യക്തമായി. ഗവര്‍ണര്‍ സര്‍ക്കാര്‍ യുദ്ധത്തെ നാടകമെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വിശേഷിപ്പിച്ചത്. സര്‍വകലാശാല നിയമന വിഷയത്തില്‍ ഗവര്‍ണറും സര്‍ക്കാരും തോറ്റെന്നും അദ്ദേഹം പറയുന്നു.
ഗവര്‍ണറോടുള്ള കോണ്‍ഗ്രസിന്റെ നിലപാട് വിഷയാധിഷ്ഠിതമെന്ന് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. വിസി വിഷയത്തില്‍ മുഖ്യമന്ത്രി – ഗവര്‍ണര്‍ കൂട്ടുകെട്ട് പൊളിഞ്ഞതാണ് നിലവിലെ സാഹചര്യത്തിന് കാരണം. സ്വര്‍ണ്ണക്കടത്തുകേസില്‍ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ പങ്ക് ഗവര്‍ണര്‍ പറയുന്നതിനും മുന്‍പേ ജനങ്ങള്‍ക്ക് അറിയാമെന്നും ചെന്നിത്തല ഡല്‍ഹിയില്‍ പറഞ്ഞു.
ഗവര്‍ണ്ണറെ അനുകൂലിക്കാന്‍ വയ്യന്നെന്ന നിലപാടിലാണ് വി ഡി സതീശന്‍. മുസ്‌ളീം ലീഗിന്റ സമ്മര്‍ദ്ധം മൂലമാണിതെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ കെ പിസിസി അധ്യക്ഷന്‍ സുധാകരനാകട്ടെ ഗവര്‍ണ്ണര്‍ പറയുന്നതില്‍കാര്യമുണ്ടെന്നും അത് കൊണ്ട് സര്‍വ്വകലാശാല വിഷയത്തില്‍ അദ്ദേഹത്തെ പിന്തുണക്കുന്നതില്‍ തെററില്ലന്നും നിലപാടെടുത്തയാളാണ്.
അതോ സമയം ഗവര്‍ണര്‍ സമാന്തര ഭരണത്തിന് ശ്രമിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തിന് മറുപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്ത് വന്നു ആരോപിക്കുന്നത് പോലെ താന്‍ ആര്‍എസ്എസ് നോമിനിയല്ല. രാജ്ഭവന്‍ ഒരു രാഷ്ട്രീയ നിയമനങ്ങളും നടത്തിയിട്ടില്ല. അങ്ങനെ മുഖ്യമന്ത്രി തെളിയിച്ചാല്‍ താന്‍ രാജിവെക്കുമെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തിലെ ഒമ്പത് യൂനിവേഴ്‌സിറ്റികളുടെ വൈസ് ചാന്‍സിലര്‍മാരുടെ കാര്യത്തില്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. വി.സിമാരുടെ വിശദീകരണം ലഭിച്ചിട്ടില്ല. വി.സിമാര്‍ക്ക് നേരിട്ട് കാണാന്‍ നവംബര്‍ ഏഴ് വരെ സമയം അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Read more
വി.സിമാരുടെ ശമ്പളം പിടിക്കുന്നതിലും തീരുമാനമായിട്ടില്ല. അനാവശ്യമായി താന്‍ ഇടപെടല്‍ നടത്തിയതിന് മുഖ്യമന്ത്രി തെളിവ് നല്‍കട്ടെയെന്നും അദ്ദേഹം വെല്ലുവിളിച്ചു.