ഹകീം ഫൈസി ആദൃശ്ശേരിക്ക് മതരാഷ്ട്ര വാദമുണ്ടെന്ന് സമസ്ത

ഹക്കീം ഫൈസി ആദൃശ്ശേരിക്ക് മത രാഷ്ട്രവാദമുണ്ടെന്ന് സമസ്തയുടെ കേന്ദ്ര മുശാവറ അം​ഗം സലാം ബാഖവി ഇന്ന് പത്രസമ്മേളനത്തിൽ പറഞ്ഞു. വഫിയ്യ കോഴ്‌സ് പഠിക്കുന്ന വിദ്യാർത്ഥിനികൾക്ക് പഠനം പൂർത്തിയാകുന്നത് വരെ ഹക്കീം ഫൈസി വിവാഹം വിലക്കിയെന്നും സലാം ബാഖവി വിമർശിച്ചു.

അടിയന്തര സാഹചര്യങ്ങളിൽ വരെ അദ്ദേഹം വിവാഹം എതിർത്തു. ഇതുസംബന്ധിച്ച് സമസ്തക്ക് പരാതി ലഭിച്ചു. പ്രശ്നപരിഹാരത്തിന് മധ്യസ്ഥ ശ്രമങ്ങൾ പലതവണ നടന്നെങ്കിലും ഹക്കീം ഫൈസി സമവായത്തിന് തയ്യാറായില്ല എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഒടുവിൽ ധാരണയുണ്ടാക്കിയെങ്കിലും ഹക്കീം ഫൈസിയും CIC യും ഈ ധാരണ ലംഘിച്ചുവെന്നും സലാം ബാഖവി കുറ്റപ്പെടുത്തി.

സമസ്തയെ തകർക്കാൻ അദ്ദേഹം ആസൂത്രിതമായ നീക്കങ്ങൾ നടത്തി. സമസ്തയെയും ലീഗിനെയും തെറ്റിക്കാൻ ഹക്കീം ഫൈസി ശ്രമിച്ചുവെന്നും സലാം ബാഖഫി ആരോപിച്ചു.