അതിവേഗ റെയില്‍ പാത; നാലു മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്തു നിന്നും കാസര്‍ഗോഡ് എത്താം

1450 രൂപയ്ക്കു നാലു മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരം- കാസര്‍കോട് യാത്ര സാദ്ധ്യമാകുന്ന അതിവേഗ ഗ്രീന്‍ഫീല്‍ഡ് റെയില്‍വേയ്ക്ക് ഭൂമി ഏറ്റെടുക്കല്‍ ഈ വര്‍ഷം തുടങ്ങും. മൂന്നുവര്‍ഷത്തിനകം നിര്‍മ്മാണം പൂര്‍ത്തിയാക്കും. ഇതിനായി ആകാശ സര്‍വേ പൂര്‍ത്തിയായി. ചില രാജ്യാന്തര ഏജന്‍സികള്‍ ഈ പദ്ധതിയില്‍ മുതല്‍മുടക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി സര്‍വീസ് റോഡുകളും അഞ്ച് ടൗണ്‍ഷിപ്പുകളും ഉണ്ടാകും.

Read more

മെട്രോ വിപുലീകരണവും ബജറ്റില്‍ പ്രഖ്യാപിച്ചു. മെട്രോ പേട്ട-തൃപ്പൂണിത്തുറ, സ്റ്റേഡിയം- ഇന്‍ഫോ പാര്‍ക്ക് പാതകള്‍ ഈ വര്‍ഷം തന്നെയുണ്ടാകും. 3025 കോടി രൂപയാണ് ചെലവ്. 682 കോടി ചെലവില്‍ 77 കിലോമീറ്റര്‍ ജലപാതയും പ്രഖ്യാപിച്ചു.