'ഞാനൊരിക്കലും പാർട്ടിയേക്കാൾ വലിയവനല്ല, ഒരിക്കലും പാർട്ടിയേക്കാൾ വലിയവനാകാൻ ശ്രമിച്ചിട്ടുമില്ല'; രാഹുൽ പാർട്ടിയുടെ നോമിനി: ഷാഫി പറമ്പിൽ

പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ പാർട്ടിയും ജനങ്ങളും തീരുമാനിച്ചതെണെന്ന് ഷാഫി പറമ്പിൽ എംപി. സിരകളിൽ കോൺഗ്രസിന്റെ രക്തമോടുന്ന എല്ലാവരും പാർട്ടിയുടെ വിജയത്തിന് വേണ്ടി കൂടെയുണ്ടാകണം. രാഹുൽ മാങ്കൂട്ടം ആരുടേയും വ്യക്തിഗത സ്ഥാനാർത്ഥിയല്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

Read more

രാഹുലിന് സീറ്റ് നൽകിയ നേതൃത്വത്തിന് നന്ദിയെന്നും ഷാഫി പറമ്പിൽ പറഞ്ഞു. പാർട്ടി സ്ഥാനാർത്ഥിയാണ് രാഹുൽ എന്നും ഷാഫി പറമ്പിൽ പറഞ്ഞു. അതേസമയം താനൊരിക്കലും പാർട്ടിയേക്കാൾ വലിയവനല്ലെന്നും ഒരിക്കലും പാർട്ടിയേക്കാൾ വലിയവനാകാൻ ശ്രമിച്ചിട്ടുമില്ലെന്നും ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു.