'മുന്നോട്ട് പോകണമെങ്കിൽ ബിജെപിയെ തിരഞ്ഞെടുക്കണം'; രാജ്യതലസ്ഥാനത്തെ ജനവിധി കേരളത്തിനുള്ള സന്ദേശമെന്ന് അനിൽ ആന്‍റണി

രാജ്യതലസ്ഥാനത്തെ ജനവിധി കേരളത്തിനുള്ള സന്ദേശമെന്ന് ബിജെപി ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്‍റണി. മുന്നോട്ട് പോകണമെങ്കിൽ ബിജെപിയെ തിരഞ്ഞെടുക്കണം എന്ന കേരളത്തിനുള്ള സന്ദേശം ആണ് ഈ ജനവിധിയെന്നും അനില്‍ ആന്‍റണി പറഞ്ഞു. അതേസമയം ബിജെപി തലസ്ഥാനത്ത് വിജയാഘോഷം തുടങ്ങി.

ജനങ്ങൾക്ക് ഡബിൾ എഞ്ചിൻ സർക്കാർ വേണം എന്നതാണ് ദില്ലി നൽകുന്ന സന്ദേശമെന്ന് അനിൽ ആന്‍റണി കൂട്ടിച്ചേർത്തു. കേന്ദ്ര സർക്കാരിലുള്ള വിശ്വാസം നിർണായകമായി. മുന്നോട്ട് പോകണം എങ്കിൽ ബിജെപിയെ തിരഞ്ഞെടുക്കണമെന്ന കേരളത്തിനുള്ള സന്ദേശം ആണ് ഈ ജനവിധിയെന്നും അനില്‍ ആന്‍റണി പറഞ്ഞു.

അതേസമയം വിജയം ഉറപ്പിക്കുന്ന ബി ജെ പി പ്രവർത്തകരും നേതാക്കളും തലസ്ഥാനത്ത് ആഘോഷവും തുടങ്ങിയിട്ടുണ്ട്. ദില്ലിയിലെ ബി ജെ പി ആസ്ഥാനത്ത് വിജയാഘോഷം ആരംഭിച്ചിരിക്കുകയാണ് പ്രവര്‍ത്തകര്‍. ഇടയ്ക്കിടയ്ക്ക് ലീഡ് നില മാറി മറിയുന്നുണ്ടെങ്കിലും നിലവിൽ കേവല ഭൂരിപക്ഷം കടന്നുള്ള ബി ജെ പിയുടെ ലീ‍ഡ് നില 45 സീറ്റിലെത്തിയിട്ടുണ്ട്. ദില്ലി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും മുഖ്യമന്ത്രി അതിഷിയും അടക്കം ആം ആദ്മി പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളെല്ലാം പിന്നിലാണ്.

Read more