ആരോഗ്യ നിലയില്‍ പുരോഗതി; മര്‍ദ്ദനമേറ്റ രണ്ടര വയസുകാരിയെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി

കോലഞ്ചേരിയില്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രണ്ടുവയസുകാരിയെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി. കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടായതിനെ തുടര്‍ന്നാണ് വെന്റിലേറ്ററില്‍ നിന്ന് മാറ്റിയത്.

കുട്ടിയുടെ ഹൃദയമിടിപ്പ്, രക്തസമ്മര്‍ദ്ദം, ശ്വാസഗതി എന്നിവ സാധാരണ ഗതിയിലായതായി മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു. വൈകിട്ടോടെ ട്യൂബിലൂടെ കുട്ടിക്ക് ദ്രവ രൂപത്തിലുള്ള ഭക്ഷണം നല്‍കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് തൃക്കാക്കര സ്വദേശിനിയുടെ രണ്ടര വയസുകാരിയായ മകളെ കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Read more

അതേ സമയം രണ്ടര വയസുകാരിക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആന്റണി ടിജിന് നിര്‍ദ്ദേശം നല്‍കി. തൃക്കാക്കര പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ അന്വേഷണ ഉദ്യോഗസ്ഥനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.