പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവം; കണ്ണൂരില്‍ യുവതി അറസ്റ്റില്‍

കണ്ണൂരില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവതി പിടിയിലായി. കണ്ണൂര്‍ തളിപ്പറമ്പിലാണ് സംഭവം നടന്നത്. പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കേസിലാണ് പുളിപ്പറമ്പ് സ്വദേശി സ്‌നേഹ മെര്‍ലിന്‍ എന്ന 23 കാരി പിടിയിലായത്. വിദ്യാര്‍ത്ഥിനിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത പ്രകടമായതോടെ സ്‌കൂള്‍ അധികൃതര്‍ മാതാപിതാക്കളെ വിവരം അറിയിക്കുകയായിരുന്നു.

ഇതേ തുടര്‍ന്ന് വിദ്യാര്‍ത്ഥിനിയെ കൗണ്‍സിലിംഗിന് വിധേയമാക്കിയതോടെയാണ് പെണ്‍കുട്ടി പീഡന വിവരം പുറത്തുപറയുന്നത്. തളിപ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. സ്‌നേഹ മെര്‍ലിനെതിരെ നേരത്തെയും സമാനമായ രീതിയിലുള്ള കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

നേരത്തെ സ്‌നേഹ മെര്‍ലിന്‍ ഒരു അടിപിടി കേസിലും പ്രതിയായിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. തലശേരി സിഐ ഷാജി പട്ടേരിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് സ്‌നേഹയെ അറസ്റ്റ് ചെയ്തത്.