കുഞ്ഞനന്തന്റെ മരണത്തെക്കുറിച്ചുള്ള പ്രസ്താവനയില്‍ കേസെടുക്കാത്തതെന്ത്; കണ്ണൂരില്‍ നടന്ന ദുരൂഹ മരണങ്ങളുടെ വിവരങ്ങളും പുറത്തുവിടും; വെല്ലുവിളിച്ച് കെഎം ഷാജി

ആര്‍എംപി നേതാവായിരുന്ന ടിപി ചന്ദ്രശേഖരനെ വധിച്ച കേസിലെ പ്രതിയായിരുന്ന പികെ കുഞ്ഞനന്തന്റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയില്‍ കേസെടുക്കാന്‍ വെല്ലുവിളിച്ച് മുസ്ലീം ലീഗ് നേതാവ് കെഎം ഷാജി.

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പങ്കെടുത്ത പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കുഞ്ഞനന്തനെതിരെയുള്ള പരാമര്‍ശത്തില്‍ തനിക്കെതിരെ കേസെടുക്കുമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞിരുന്നത്. എന്നാല്‍, പിന്നീട് അതില്‍ ഒരു നടപടിയും ഉണ്ടായില്ലെന്ന് ഷാജി പറഞ്ഞു.

ഇനിയും കേസെടുക്കാന്‍ സമയമുണ്ടെന്നും താന്‍ അതിനായി കാത്തിരിക്കുകയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ വെല്ലുവിളിച്ച് കെ എം ഷാജി പറഞ്ഞു.

Read more

കേസെടുത്താല്‍ കണ്ണൂരില്‍ നടന്ന മറ്റു ദുരൂഹ മരണങ്ങളുടെ വിവരങ്ങളും തനിക്ക് പുറത്തുവിടേണ്ടി വരുമെന്നും അത്തരം സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കേണ്ടി വരുമെന്നും കെഎം ഷാജി പറഞ്ഞു