മാത്യുവിനെ കൊലപെടുത്തിയത് മദ്യത്തില്‍ സയനൈഡ് കലര്‍ത്തി നല്‍കിയെന്ന് ജോളി

ആദ്യഭര്‍ത്താവ് റോയ് തോമസിന്റെ അമ്മാവന്‍ മാത്യുവിനെ കൊലപ്പെടുത്തിയത് മദ്യത്തില്‍ സയനൈഡ് കലര്‍ത്തി നല്‍കിയാണെന്ന് കൂടത്തായി കൊലപാതക കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളി.

ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയിയുടെ അമ്മയുടെ സഹോദരനായിരുന്നു കൊല്ലപ്പെട്ട മാത്യു. മാത്യുവിന്റെ മഞ്ചാടിയിലെ വീട്ടിലെത്തിച്ച് തെളിവെടുത്തെപ്പോഴാണ് ജോളി ഇക്കാര്യം പോലീസിനോടു പറഞ്ഞത്.

മാത്യുവും താനും ഒരുമിച്ചിരുന്ന് മദ്യം കഴിച്ച മുറി ജോളി പോലീസിന് കാണിച്ചുകൊടുത്തു. അവിടെവെച്ചാണ് മദ്യത്തില്‍ സയനൈഡ് കലര്‍ത്തി മാത്യുവിന് നല്‍കിയതെന്നും ജോളി അന്വേഷണ സംഘത്തോടു പറഞ്ഞു. മുമ്പും മാത്യുവിനൊപ്പം അദ്ദേഹത്തിന്റെ വീട്ടില്‍വെച്ചും പൊന്നാമറ്റത്തെ വീട്ടില്‍ വെച്ചും മദ്യപിച്ചിട്ടുണ്ടെന്നും ജോളി പറഞ്ഞതായാണ് റിപ്പോർട്ട്.

Read more

കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് ജോളിക്കൊപ്പം അറസ്റ്റിലായ ജ്വല്ലറി ജീവനക്കാരന്‍ എം.എസ് മാത്യുവാണ് സയനൈഡ് എത്തിച്ചു കൊടുത്തത്. ഈ സയനൈഡ് റോയ് തോമസിന്റെ അമ്മാവനായ മാത്യുവിന് മദ്യത്തില്‍ കലര്‍ത്തി നല്‍കുകയായിരുന്നു. റോയ് തോമസിന്റെ മരണത്തെ കുറിച്ച് സംശയം പ്രകടിപ്പിച്ച ആളായിരുന്നു മാത്യു.