പുതുവര്‍ഷത്തില്‍ മാനേജ്‌മെന്റ് കരാര്‍ പുതുക്കി നല്‍കിയില്ല; എം.ജി രാധാകൃഷ്ണന്‍ ഏഷ്യാനെറ്റ് ന്യൂസില്‍ നിന്നും പുറത്തേക്ക്

ഏഷ്യാനെറ്റ് ന്യൂസ് നെറ്റ് വര്‍ക്ക് കരാര്‍ പുതുക്കി നല്‍കിയില്ല. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ എം ജി രാധാകൃഷ്ണന്‍ എഡിറ്റോറിയല്‍ അഡൈ്വസര്‍ സ്ഥാനം ഒഴിഞ്ഞു. നേരത്തെ അദേഹം ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ എഡിറ്റര്‍ ആയിരുന്നു. ചാനല്‍ ഉടമ രാജീവ് ചന്ദ്രശേഖര്‍ കേന്ദ്രമന്ത്രിയായതിന് പിന്നാലെ എം ജി രാധാകൃഷ്ണനെ തല്‍സ്ഥാനത്തു നിന്നും മാറ്റിയിരുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരള ബിജെപിക്കെതിരെയും സംസ്ഥാന അധ്യക്ഷനായ തനിക്കെതിരെ ആസൂത്രിതമായി ഏഷ്യാനെറ്റ് തിരിഞ്ഞുവെന്ന് കെ. സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍ ജില്ലാ റിപ്പോര്‍ട്ടര്‍മാര്‍ക്ക് അയച്ച മെയിലുകള്‍ അദേഹം ഫേസ്ബുക്കിലൂടെ പരസ്യമാക്കിയിരുന്നു. ഇതോടെ രാജീവ് ചന്ദ്രശേഖര്‍ പാര്‍ട്ടിയില്‍ ഒറ്റപ്പെടുകയും കേന്ദ്ര നേതൃത്വത്തിന് രേഖാമൂലം പരാതി നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് മന്ത്രിസ്ഥാനം സംരക്ഷിക്കുന്നതിന്റെ ഭാഗമായി മാതൃഭൂമി പത്രാധിപരായിരുന്ന മനോജ് കെ ദാസിനെ ഗ്രൂപ്പ് മാനേജിങ് എഡിറ്ററായി നിയമിച്ചു. തുടര്‍ന്ന് എം ജി രാധാകൃഷ്ണനെ ചാനല്‍ തലപ്പത്തുനിന്നും നീക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് പുതിയ എക്‌സിക്യൂട്ടീവ് എഡിറ്ററായി സിന്ധു സൂര്യകുമാറിന് സ്ഥാന കയറ്റം നല്‍കുകയും ചെയ്തിരുന്നു.

തുടര്‍ന്ന് ഏഷ്യാനെറ്റ് ന്യൂസ് നെറ്റ് വര്‍ക്കിന്റെ എഡിറ്റോറിയല്‍ അഡൈ്വസര്‍ സ്ഥാനമായിരുന്നു എംജി രാധാകൃഷ്ണന്‍ നിര്‍വഹിച്ചത്. കരാര്‍ പുതുക്കാത്തത് ചാനല്‍ മാനേജ്‌മെന്റുമായി ആശയപരമായി ഭിന്നതകളിലല്ലെന്നും സ്വന്തം താത്പ്പര്യപ്രകാരമാണ് ഏഷ്യാനെറ്റ് വിടുന്നതെന്നും എം ജി രാധാകൃഷ്ണന്‍ പറഞ്ഞു.

എംജി രാധാകൃഷ്ണന്‍ എഡിറ്ററായിരുന്ന കാലത്താണ് ഡല്‍ഹി കലാപ കേസിലെ റിപ്പോര്‍ട്ടുമായി ബന്ഡപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസിന്റെ സംപ്രേക്ഷണം കേന്ദ്ര സര്‍ക്കാര്‍ 48 മണിക്കൂറത്തേക്ക് വിലക്കുന്നത് തുടര്‍ന്ന് ചാനല്‍ മനേജ്‌മെന്റ് നിരുപാധികം മാപ്പ് ഏഴുതി നല്‍കിയാണ് രണ്ടാമത് സംപ്രേക്ഷണം ആരംഭിച്ചത്.
സിപിഎം സൈദ്ധാന്തികനായിരുന്ന പി ഗോവിന്ദപിള്ളയുടെ മകനാണ് എം ജി രാധാകൃഷ്ണന്‍. മന്ത്രി വി ശിവന്‍കുട്ടിയുടെ ഭാര്യാ സഹോദരനുമാണ്.