പീഡന പരാതിയില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി 20ന്. തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. ബലാത്സംഗ കേസിലാണ് മുന്‍കൂര്‍ ജാമ്യം തേടി എല്‍ദോസ് കോടതിയെ സമീപിച്ചത്.
വാദത്തിനിടെ എംഎല്‍എക്ക് ജാമ്യം നല്‍കരുതിനെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. വാദത്തിന് ബലം നല്‍കാന്‍ പരാതിക്കാരിയുടെ മൊഴിയും നിലവില്‍ ശേഖരിച്ച തെളിവുകളും പ്രോസിക്യൂഷന്‍ ഹാജരാക്കിയിരുന്നു.
മുന്‍കൂ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ, തനിക്കെതിരായ ബലാത്സംഗ പരാതി കെട്ടിച്ചമച്ചതാണെന്ന് എല്‍ദോസ് കുന്നപ്പിള്ളി വാദിച്ചിരുന്നു. പരാതിക്കാരിയെ എംഎല്‍എ, പലസ്ഥലങ്ങളില്‍ കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചെന്നും ദേഹോപദ്രവം ഏല്‍പ്പിച്ചെന്നുമായിരുന്നു കേസ്.
Read more
കോവളം പൊലീസ് കേസെടുത്തതിന് പിന്നാലെ എംഎല്‍എ ഒളിവില്‍ പോയിരിക്കുകയാണ്. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയാല്‍ എംഎല്‍എയെ അറസ്റ്റ് ചെയ്യാനായിരുന്നു അന്വേഷണ സംഘത്തിന്റെ നീക്കം.