കെ. സുധാകരന്റെ ദേഹത്ത് ഒരു നുള്ള് മണ്ണ് വാരിയിടാന്‍ സമ്മതിക്കില്ല; സി.വി വര്‍ഗീസിന് എതിരെ കേസെടുക്കണം: വി.ഡി സതീശന്‍

വിവാദ പ്രസംഗത്തില്‍ സി.വി വര്‍ഗീസിനെതിരെ കേസെടുക്കണമെന്ന് പ്രതപക്ഷ നേതാവ് വി.ഡി സതീശന്‍. വലിയൊരു സംഘര്‍ഷത്തിന് പ്രകോപിപ്പിക്കുന്ന തരത്തിലുള്ള പരാമര്‍ശമാണ് സിപിഎം ജില്ലാ സെക്രട്ടറി നടത്തിയിരിക്കുന്നത്. കെപിസിസി പ്രസിഡന്റിന് എതിരെ തെരുവുഗുണ്ടയുടെ ഭാഷയിലാണ് അദ്ദേഹം സംസാരിച്ചിരിക്കുന്നത് എന്നും വിഡി സതീശന്‍ ആരോപിച്ചു.

സിപിഎം നേതാക്കള്‍ക്ക് കാലന്റെ റോള്‍ കൈകാര്യം ചെയ്യുന്നത് അവരാണെന്നുള്ള തെറ്റിദ്ധാരണയാണുള്ളത്. കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ദേഹത്ത് ഒരു നുള്ള് മണ്ണ് വാരിയിടാന്‍ കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമ്മതിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Read more

കേരളത്തില്‍ ഇപ്പോള്‍ ഗുണ്ടാ രാഷ്ട്രീയമാണ് നടക്കുന്നത്. കോരളം ഗുണ്ടാ കോറിഡോറായി മാറിയെന്നും സതീശന്‍ ആവര്‍ത്തിച്ചു. കെ സുധാകരന്റേത് സിപിഎം ഭിക്ഷ നല്‍കിയ ജീവിതമാണെന്നും ഒരു നികൃഷ്ടജീവിയെ കൊല്ലാന്‍ തങ്ങള്‍ക്ക് താല്‍പ്പര്യം ഇല്ലെന്നുമായിരുന്നു സിവി വര്‍ഗീസ് ചെറുതോണിയിലെ പ്രസംഗത്തില്‍ പറഞ്ഞിരുന്നത്.