കഴിവില്ലാത്തതുകൊണ്ടല്ല ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്നും കെ സുരേന്ദ്രനെ മാറ്റിയതെന്ന് പത്മജ വേണുഗോപാൽ. രാജീവ് ചന്ദ്രശേഖറിനെ ബിജെപി സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുത്തതിൽ സന്തോഷമെന്ന് പത്മജ പറഞ്ഞു. രാജീവ് ചന്ദ്രശേഖറിന്റെ വരവ് ബിജെപിക്ക് വളർച്ചയുണ്ടാക്കുമെന്നും പത്മജ കൂട്ടിച്ചേർത്തു.
രാജീവ് ചന്ദ്രശേഖറിനെ ബിജെപി സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുത്തതിൽ സന്തോഷം. ഇങ്ങനെയൊരു വ്യക്തി വന്നാൽ കേരളത്തിൽ ബിജെപിക്ക് വളരെയധികം വളർച്ചയുണ്ടാകുമെന്നും ഒരു ഗ്രൂപ്പിലും പെടാത്ത ആളാണ് രാജീവ് ചന്ദ്രശേഖറെന്നും പത്മജ പറഞ്ഞു. പ്രൊഫഷണലായി അദ്ദേഹം കാര്യങ്ങൾ കൈകാര്യം ചെയ്യുമെന്നും പാവങ്ങളുടെ വിഷമം മനസിലാക്കാൻ കഴിയുമെന്നും പത്മജ കൂട്ടിച്ചേർത്തു.