അഭയക്കേസില്‍ ഇടപ്പെട്ടതിന് തെളിവുകളുണ്ട്, നീതിബോധമുണ്ടെങ്കില്‍ രാജിവെയ്ക്കണം; ജസ്റ്റിസ് സിറിയക് ജോസഫിന് എതിരെ കെ.ടി ജലീല്‍

ലോകായുക്തയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കെ ടി ജലീല്‍ രംഗത്ത്. അല്‍പ്പമെങ്കിലും നീതി ബോധമുണ്ടെങ്കില്‍ ജസ്റ്റിസ് സിറിയക് ജോസഫ് രാജിവെക്കണമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ന്യായാധിപനെന്ന തരത്തിലുള്ള അധികാരം ജസ്റ്റിസ് ദുര്‍വിനിയോഗം ചെയ്തതുവെന്നും അഭയക്കേസില്‍ തന്റെ ബന്ധുവായ ഫാദര്‍ കോട്ടൂരിനെ രക്ഷിക്കാന്‍ അദ്ദേഹം ഇടപെട്ടുവെന്നതിന് തെളിവുകളുണ്ടെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു.

13 കൊല്ലത്തെ മൗനം അവസാനിപ്പിക്കാന്‍ സമയമായി. ഇത്തരത്തിലുള്ള മൗനം കൊണ്ട് ഓട്ടയടയ്ക്കുന്നത് അവസാനിപ്പിക്കാനുള്ള സമയമായി അദ്ദേഹം പറഞ്ഞു.

Read more

ഉയര്‍ത്തുന്ന ആരോപണങ്ങള്‍ തെറ്റാണെന്ന ഉത്തമബോധ്യമുണ്ടെങ്കില്‍ തനിക്കെതിരെ നടപടിയെടുക്കാനുള്ള ആര്‍ജ്ജവം ജസ്റ്റിസ് കാണിക്കണമെന്നും കെ ടി ജലീല്‍ വെല്ലിവിളിച്ചു.