കളമശേരി മെഡിക്കല്‍ കോളജിലെ ദത്ത് വിവാദം: കുഞ്ഞിനെ കൈമാറി

എറണാകുളം കളമശ്ശേരിയിലെ അനധികൃത കൈമാറ്റം നടത്തിയ കുഞ്ഞിനെ തൃപ്പൂണിത്തുറയിലെ ദമ്പതികള്‍ക്ക് കൈമാറി. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് നടപടി. കുഞ്ഞിനെ കൈമാറുന്നതില്‍ തീരുമാനം എടുക്കാന്‍ ഹൈക്കോടതി സിഡബ്ല്യുസിയെ ചുമതലപ്പെടുത്തിയിരുന്നു.

Read more

കുഞ്ഞിന്റെ അനധികൃത കൈമാറ്റ കേസില്‍ തൃപ്പൂണിത്തുറ സ്വദേശികളായ ദമ്പതികള്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇടപെടുകയായിരുന്നു. കുഞ്ഞിന്റെ താത്കാലിക സംരക്ഷണം എറ്റെടുക്കാന്‍ അനുവദിക്കണമെന്ന് കാണിച്ച് ദമ്പതികള്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു നിര്‍ദ്ദേശം.