കാനം രാജേന്ദ്രന്‍ വിടവാങ്ങി

സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അന്തരിച്ചു. കൊച്ചിയിലെ അമൃതാ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 73 വയസായിരുന്നു.2015 മുതല്‍ സി പി ഐ സംസ്ഥാനസെക്രട്ടറിയായി തുടരുകയായിരുന്നു. പിണറായി വിജയന്‍കഴിഞ്ഞാല്‍ ഇടതുമുന്നണിയിലെ ഏറ്റവും കരുത്തനായ നേതാവായിരുന്നു കാനം രാജേന്ദ്രന്‍. കടുത്ത പ്രമേഹം മൂലം ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അദ്ദേഹത്തിന്റെ കാല്‍പ്പാദം മുറിച്ചുമാറ്റിയിരുന്നു. മൂന്ന് തവണ അദ്ദേഹം സി പി ഐയുടെ സംസ്ഥാന സെക്രട്ടറിയായിരുന്നു.

ഇന്ന് ഉച്ചയോടെ അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായി എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. അതേ തുടര്‍ന്ന് അദ്ദേഹത്തെ ക്രിട്ടിക്കല്‍ ഐ സി യുവിലേക്ക് മാറ്റിയിരുന്നു. കുടുംബാംഗങ്ങളും അദ്ദേഹത്തോടൊപ്പം ആശുപത്രിയില്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. കുറെ നാളുകളായി അദ്ദേഹം കടുത്ത അനാരോഗ്യത്തെത്തുടര്‍ന്ന് അമൃതയില്‍ ചകില്‍സയില്‍ തുടരുകയായിരുന്നു.

Read more

1982 ലും 87 ലും വാഴൂരില്‍ നിന്നും നിയമസഭയിലെത്തിയിരുന്നു. അതിന് ശേഷം സി പി ഐ യുടെ ട്രേഡ് യൂണിയന്‍ ഐ ഐ ടി യു സി യുടെ ജനറല്‍ സെക്രട്ടറിയായിരുന്നു. സി പി ഐ യുടെ വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനങ്ങളിലൂടെ രാഷ്ട്രീയത്തിലെത്തിയ കാനം രാജേന്ദ്രന്‍ സി പി ഐയുടെ കരുത്തനായ നേതാക്കളില്‍ ഒരാളായി അറിയപ്പെട്ടിരുന്നു.2012 മുതല്‍ സി പി ഐ യുടെ ദേശീയ എക്‌സിക്കുട്ടീവ് അംഗമായിരുന്നു അദ്ദേഹം.